ഗുരുപരമ്പരയും ഭാരതീയ ജ്ഞാനപാരമ്പര്യവും’ ദേശീയ സെമിനാറിനും തുടക്കമാകും.

ഗുരുപരമ്പരയും ഭാരതീയ ജ്ഞാനപാരമ്പര്യവും’ ദേശീയ സെമിനാറിനും തുടക്കമാകും.
ഗുരുപരമ്പരയും ഭാരതീയ ജ്ഞാനപാരമ്പര്യവും’ ദേശീയ സെമിനാറിനും തുടക്കമാകും.
Share  
2025 Aug 24, 11:14 PM
new
mannan

ശാന്തിഗിരി നവപൂജിതം ആഘോഷങ്ങള്‍ ആഗസ്ത് 28 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും


ഗുരുപരമ്പരയും ഭാരതീയ ജ്ഞാനപാരമ്പര്യവും’ ദേശീയ സെമിനാറിനും തുടക്കമാകും. 


പോത്തന്‍കോട് (തിരുവനന്തപുരം) : ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മദിനാഘോഷമായ നവപൂജിതത്തിന് ആഗസ്ത് 28 വ്യാഴാഴ്ച തുടക്കമാകും. ആഘോഷപരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് 5 ന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ വെച്ചു നടക്കുന്ന സമ്മേളനത്തില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷനാകും. നവപൂജിതം സുവനീര്‍ പ്രകാശനം മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ക്ക് കൈമാറി നിര്‍വഹിക്കും. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.

ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൌലവി, ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് തിരുവനന്തപുരം ബിഷപ്പ് മാത്യൂസ് മാര്‍ സില്‍വാസിയോസ് എപ്പിസ്കോപ്പ, മാര്‍ത്തോമ സഭ ഡയോസീയന്‍ സെക്രട്ടറി ഫാ.ഷിബു ഒ. പ്ലാവിള, എറണാകുളം ഗ്രാന്‍ഡ് മസ്ജിദ് ഇമാം ഫൈസല്‍ അസ്‌ഹരി, മാര്‍ത്തോമസഭ തിരുവനന്തപുരം ഡയോസിയന്‍ സെക്രട്ടറി ഫാ.ഷിബു ഒ. പ്ലാവില എന്നിവര്‍ ചടങ്ങില്‍ മഹനീയ സാന്നിദ്ധ്യമാകും.  


ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷ്, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, ഡി.സി.സി ജില്ല വൈസ് പ്രസിഡന്റ് അഡ്വ.എം. മുനീര്‍, സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ കോളേജ് ഓഫ് അക്കാദമിക് എക്സ്പെര്‍ട്ട് & അക്രഡറ്റേഷന്‍ അതേരിറ്റി ഡോ.ജി.ആര്‍.കിരണ്‍, കേരള ഗവണ്‍മെന്റ് എന്‍.ആര്‍.ഐ. കമ്മീഷന്‍ ഡോ.മാത്യൂസ് കെ.ലൂക്കോസ് മന്നിയോട്ട്, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ആര്‍. സഹീറത്ത് ബീവി തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിക്കും.  


നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച് കേന്ദ്ര സംസ്കൃത സര്‍വ്വകലാശാലയുടെയും ഇന്‍ഡിക് ധര്‍മ്മ അക്കാഡമിയുടെയും ശാന്തിഗിരി റിസര്‍ച്ച് ഫൌണ്ടേഷന്റെയും ആര്‍ട്സ് & കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിന്റേയും സംയുക്താഭിമുഖ്യത്തില്‍ ആഗസ്ത് 28,29 തീയതികളില്‍ സംഘടിപ്പിക്കുന്ന ദ്വദിന സെമിനാറിനും അന്നേ ദിവസം തുടക്കമാകും. ‘ഗുരുപരമ്പരയും ഭാരതീയ ജ്ഞാന പാരമ്പര്യവും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം ആചാര്യ സഭ ജനറല്‍ സെക്രട്ടറി സ്വാമി പരമാത്മാനന്ദ സരസ്വതി നിര്‍വഹിക്കും. സ്വാമി നരസിംഹാനന്ദ (രാമകൃഷ്ണ ആശ്രമം,കോഴിക്കോട്), കേന്ദ്ര സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ശ്രീനിവാസ വര്‍ഖേഡി, യു.എസ്.എ ഡാര്‍ട്ട് മൌത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സയന്‍സസ് പ്രൊഫ. ബല്‍റാം സിംഗ്, സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ അക്രഡിറ്റേഷന്‍ അതോറിട്ടി സീനിയര്‍ ക്വാളിറ്റി അഷ്വറന്‍സ് എക്സ്പേര്‍ട്ട് ഡോ. ജി. ആര്‍ . കിരണ്‍, ഇന്ത്യന്‍ ഫിലോസഫി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി‍ പ്രൊഫ.എസ്.പനീര്‍ശെല്‍വം, പ്രൊഫ. രാം നാഥ് ജാ (ജെ.എന്‍.യു ന്യൂഡല്‍ഹി), പ്രൊഫ. ബാലഗണപതി ദേവരകൊണ്ട, പ്രൊഫ. രാമനാഥന്‍ ശ്രീനിവാസന്‍, പ്രൊഫ. ലക്ഷ്മികാന്ത് പഥി, പ്രൊഫ. കെ.രാജശേഖരന്‍ നായര്‍, ഡോ.സ്വാമി ഗരുരനന്ദ്, പ്രൊഫ.ശ്രീകല.എം.നായര്‍, പ്രൊഫ. കെ. ശ്രീലത, പ്രൊഫ. എന്‍. ഗോപകുമാരന്‍ ര്‍, ഡോ. ജനനി രമ്യപ്രഭ, ഡോ. അരുണ ഗുപ്ത, ജനനി വന്ദിത, ഡോ. രാജേഷ് കുമാര്‍, സഞ്ജയ് ജെയിന്‍, ഡോ. റ്റി.എസ്. സോമനാഥന്‍, ഡോ. കെ.ആര്‍.എസ്. നായര്‍ എന്നിവര്‍ വിഷയാവതരണം നടത്തും. 



നവപൂജിതം ദിനമായ ആഗസ്ത് 29 ന് രാവിലെ 5 മണിക്ക് സന്ന്യാസ സംഘത്തിന്റെ പ്രത്യേക പുഷ്പാഞ്ജലിയോടെ  പ്രാര്‍ത്ഥനാചടങ്ങുകള്‍ക്ക് തുടക്കമാകും. 6 ന് ധ്വജാരോഹണം, 7 മണി മുതല്‍ പുഷ്പസമര്‍പ്പണം. 10 മണിക്ക് നവപൂജിതം സമ്മേളനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ മുഖ്യപ്രഭാഷണം നടത്തും, ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ ഡോ.സാമുവല്‍ തിയോഫിലിസ് മെത്രപ്പോലീത്ത, സ്വാമി ശ്രീആത്മാനന്ദ (സത്യചേതനാ ആശ്രമം, തിരുവണ്ണാമലൈ), സ്വാമി സത്യാനന്ദ തീര്‍ത്ഥ ( ശ്രീനാരായണ ഗുരുകുലം , ചെമ്പഴന്തി) എന്നിവര്‍ മഹനീയ സാന്നിദ്ധ്യമാകും. എം.എല്‍.എ മാരായ പി.സി.വിഷ്ണുനാഥ്, വി.ജോയ്, ഐ.ബി.സതീഷ്, സി.ആര്‍. മഹേഷ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, 


മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, മുന്‍ എം.എല്‍.എമാരായ എം.എ.വാഹിദ്, കെ.പി.സി.സി. സെക്രട്ടറി ബി.ആര്‍.എം. ഷഫീര്‍, മുന്‍ എം.എല്‍.എ. ഇ.എസ്.ബിജിമോള്‍, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, ഐ.എന്‍.റ്റി.യു.സി ദേശീയ വൈസ് പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍, ബിജെപി തിരുവനന്തപുരം പ്രസിഡന്റ് എസ്.ആര്‍.രജികുമാര്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍കുമാര്‍, മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം തോന്നയ്ക്കല്‍ ജമാല്‍, സി.പി.എം ഏരിയ സെക്രട്ടറി ഇ.എ.സലീം, ശ്രീഗോകുലം മെഡിക്കല്‍ കോളേജ് വൈസ് ചെയര്‍മാന്‍ ഡോ.കെ.കെ.മനോജന്‍, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ എം.എസ്. ഫൈസല്‍ ഖാന്‍, ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, വാമനപുരം ബ്ലോക്ക് പഞ്ചായത്തംഗം കെ.സജീവ്, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കോലിയക്കോട് മഹീന്ദ്രന്‍, ബി.ജെ.പി. തിരുവനന്തപുരം (നോര്‍ത്ത്) ജനറല്‍ സെക്രട്ടറി എം.ബാലമുരളി, ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം പ്രസിഡന്റ് ജേക്കബ് കെ ഏബ്രഹാം, മുന്‍മെമ്പര്‍ പൂലന്തറ റ്റി.മണികണ്ഠന്‍നായര്‍, ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (ഫിനാന്‍സ്) കെ.രമണന്‍, ശാന്തിഗിരി മാതൃമണ്ഡലം ജനറല്‍ കണ്‍വീനര്‍ ഡോ. എന്‍.ജയശ്രീ, ശാന്തിമഹിമ കോര്‍ഡിനേറ്റര്‍ ശ്രീകാന്ത് എം.വി. , ഗുരുമഹിമ കോര്‍ഡിനേറ്റര്‍ കുമാരി ഗുരുചന്ദ്രിക ആര്‍.പി. തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആത്മീയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. ആര്‍ട്സ് & കള്‍ച്ചര്‍ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി സ്വാഗതവും ഗുരുമഹിമ ഇന്‍ചാര്‍ജ് ജനനി കരുണശ്രീ ജ്ഞാന തപസ്വി കൃതജ്ഞതയും രേഖപ്പെടുത്തും.


ഉച്ചയ്ക്ക് 12 മണിക്ക് ഗുരുദര്‍ശനവും വിവിധ സമര്‍പ്പണങ്ങളും അന്നദാനവും ഉണ്ടാകും. ഉച്ചയ്ക്ക് 2.30 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, സെന്റ് ജോണ്‍സ് മെഡിക്കല്‍ വില്ലേജ് ചെയര്‍മാന്‍ ഫാ.ജോസ് കിഴക്കേടം, കാര്യവട്ടം പാരീഷ് പ്രീസ്റ്റ് ഓഫ് സീറോ മലബാര്‍ ചര്‍ച്ച് ഫാ.ഗ്രിഗറി മെപ്രം എന്നിവര്‍ മഹനീയ സാന്നിദ്ധ്യമാകും, തിരുവനന്തപുരം ഡി.സി. പ്രസിഡന്റ് എന്‍. ശക്തന്‍ മുഖ്യപ്രഭാഷണം നടത്തും. ബി.ജെ.പി. തിരുവനന്തപുരം സിറ്റി പ്രസിഡന്റ് കരമന ജയന്‍, മുന്‍ എം.പി പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ കെ.എസ്.ശബരീനാഥന്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖകുമാരി, ഡിസിസി സെക്രട്ടറി വെമ്പായം അനില്‍കുമാര്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അനില്‍കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെര്‍മാന്‍ കെ.സുരേഷ്, ശാന്തിഗിരി കമ്മ്യൂണിക്കേഷന്‍സ് അസോസിയേറ്റ് എഡിറ്റര്‍ അനില്‍ ചേര്‍ത്തല, ശ്രീലങ്കന്‍ കോണ്‍സുല്‍ അഡ്വൈസര്‍ എ.ജയപ്രകാശ്, മുക്കം പാലമൂട് രാധാകൃഷ്ണന്‍, അമേരിക്കല്‍ പ്രവാസി സംഘടന പ്രതിനിധി ജോണ്‍ കനാട്ട്, മഹിള കോണ്‍ഗ്രസ് സെക്രട്ടറി ദീപ അനില്‍, കേരള കോണ്‍ഗ്രസ് (എം.) സംസ്ഥാന കമ്മിറ്റി അംഗം ഷോഫി കെ., എ.ഐ.റ്റി.യുസി. സംസ്ഥാന കമ്മിറ്റിയംഗം എം.എ. ഷുക്കൂര്‍, വെമ്പായം പഞ്ചായത്ത് മെമ്പര്‍ നസീര്‍ തീപ്പുകല്‍, പോത്തന്‍കോട് പഞ്ചായത്ത് മെമ്പര്‍ എസ്.എസ്.ജഗന്നാഥപിള്ള, മുസ്ലീം ലീഗ് ജില്ലാ കൗണ്‍സില്‍ മെമ്പര്‍ പോത്തന്‍കോട് റാഫി, ബി.ജെ.പി. തിരുവനന്തപുരം നോര്‍ത്ത് വൈസ് പ്രസിഡന്റ് പി.വി.മുരളീ കൃഷ്ണന്‍, വി.എസ്.എന്‍.കെ. ഡെപ്യൂട്ടി കണ്‍വീനര്‍ ശ്രീവാസ് എ., മാതൃമണ്ഡലം സീനിയര്‍ കണ്‍വീനര്‍ ഉഷ റ്റി.വി., ശാന്തിഗിരി ശാന്തിമഹിമ, ഗുരുമഹിമ കോര്‍ഡിനേറ്റര്‍മാരായ കുമാരി പൂജ പ്രമോദ് എന്നിവര്‍ സംസാരിക്കും. ഡോ.ജനനി രമ്യപ്രഭ ജ്ഞാന തപസ്വിനി സ്വാഗതവും ബ്രഹ്മചാരി ഡോ.അരവിന്ദ് പി. കൃതജ്ഞയും രേഖപ്പെടുത്തും.


 വൈകുന്നേരം 5 മണിക്ക് ദീപപ്രദക്ഷിണം . ശാന്തിഗിരി ആത്മവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ 'ഗുരുശിഷ്യപാരസ്പര്യം' എന്ന വിഷയത്തില്‍ നടന്നു വരുന്ന സത്സംഗപരമ്പരയ്ക്കും അന്നേ ദിവസം സമാപനമാകും. രാത്രി 7.30 ന് സമാപന സത്സംഗത്തില്‍ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി നവപൂജിതം സമര്‍പ്പണം സന്ദേശം നല്‍കും. രാത്രി 9 മണി മുതല്‍ വിശ്വസംസ്കൃതി കലാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ കലാപരിപാടികള്‍ നടക്കും. 


1927 സെപ്തംബർ 1 ന് ആലപ്പുഴ ജില്ലയിലെ ചന്ദിരൂരില്‍ ചിങ്ങമാസത്തെ ചോതി നക്ഷത്രത്തിലാണ് നവജ്യോതിശ്രീകരുണാകരഗുരുവിൻ്റെ ജനനം. ഈ ദിനം നവപൂജിതം ആയിട്ടാണ് ശാന്തിഗിരി പരമ്പര ആഘോഷിക്കുന്നത്. ഇത്തവണ ആഗസ്ത് 29 ന് വെളളിയാഴ്ചയാണ് നവപൂജിതം. 21 ദിവസം നീണ്ടു നില്‍ക്കുന്ന പ്രാർത്ഥനസങ്കല്‍പ്പങ്ങള്‍ക്കും വ്രതാനുഷ്ഠാനത്തിനും ഇതിനകം തുടക്കമായി. കേന്ദ്രാശ്രമത്തിലും രാജ്യത്തുടനീളമുളള ആശ്രമം ബ്രാഞ്ചുകളിലും പ്രത്യേക പ്രാർത്ഥനകള്‍ നടന്നുവരികയാണ്. 


whatsapp-image-2025-08-24-at-20.45.39_89831a81

ഗുരുപരമ്പരയും ഭാരതീയ ജ്ഞാന പാരമ്പര്യവും’ ; ശാന്തിഗിരിയില്‍ ദേശീയ സെമിനാർ 28,29 തീയതികളിൽ 


പോത്തന്‍കോട് (തിരുവനന്തപുരം) : ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മദിനാഘോഷമായ നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച് കേന്ദ്ര സംസ്കൃത സര്‍വ്വകലാശാലയുടെയും ഇന്‍ഡിക് ധര്‍മ്മ അക്കാഡമിയുടെയും ശാന്തിഗിരി റിസര്‍ച്ച് ഫൌണ്ടേഷന്റെയും ആര്‍ട്സ് & കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിന്റേയും സംയുക്താഭിമുഖ്യത്തില്‍ ആഗസ്ത് 28,29 തീയതികളില്‍

‘ഗുരുപരമ്പരയും ഭാരതീയ ജ്ഞാന പാരമ്പര്യവും’ എന്ന വിഷയത്തില്‍ ദേശീയ സെമിനാർ നടക്കും. 


ആശ്രമം സ്പിരിച്വൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന ദ്വിദിന സെമിനാറിന്റെ ഉദ്ഘാടനം രാവിലെ 10 ന് രാജ്കോട്ട് ആർഷ വിദ്യാ മന്ദിറിന്റെ സ്ഥാപകനും ആചാര്യ സഭ ജനറല്‍ സെക്രട്ടറിയുമായ സ്വാമി പരമാത്മാനന്ദ സരസ്വതി നിര്‍വഹിക്കും. ഇന്ത്യന്‍ ഫിലോസഫി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി‍ പ്രൊഫ.എസ്.പനീര്‍ശെല്‍വം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, തിരുവണ്ണാമലൈ സത്യചേതന ആശ്രമം മഠാധിപതി സ്വാമി ശ്രീ ആത്മാനന്ദ എന്നിവർ മഹനീയ സാന്നിദ്ധ്യമാകും. ജെ. എൻ. യു സ്കൂൾ ഓഫ് സംസ്കൃത് ആൻഡ് ഇൻഡിക് സ്റ്റഡി പ്രൊഫസർ രാം നാഥ് ഝാ മുഖ്യപ്രഭാഷണം നടത്തും. കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ, ഡോ. സ്വാമി ഗുരുനന്ദ് ജ്ഞാന തപസ്വി, അനന്തപുരി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് പ്രിൻസിപ്പാൾ പ്രൊഫ.കെ. രാജശേഖരൻ നായര്‍, പ്രൊഫ.കെ.ഗോപിനാഥൻ പിളള എന്നിവർ ചടങ്ങിൽ പ്രസംഗിക്കും. 


തുടർന്ന് നടക്കുന്ന അക്കാഡമിക് സെഷനിൽ പ്രൊഫ. ബാലഗണപതി ദേവർകൊണ്ട, പ്രൊഫ. ലക്ഷ്മികാന്ത പതി, ഡോ. അരുണ ഗുപ്ത, ഡോ. രാജേഷ് കുമാര്‍ എന്നിവർ വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് നടക്കുന്ന ഓപ്പണ്‍ ചർച്ചയിൽ സ്വാമി നരസിംഹാനന്ദ (രാമകൃഷ്ണ ആശ്രമം,കോഴിക്കോട്) അദ്ധ്യക്ഷനാകും. 


ഇന്ത്യൻ ജ്ഞാന പാരമ്പര്യത്തിന്റെ തുടർച്ചയെ തടസ്സപ്പെടുത്തിയതും ഇന്ത്യൻ വിജ്ഞാന സമ്പ്രദായങ്ങളുടെ വികാസത്തിൽ കൂടുതൽ ബാധിച്ചതുമായ ഘടകങ്ങൾ, അവയുടെ സമാകാലിക പ്രസ്കതി, പ്രായോഗികത, പ്രശ്നങ്ങളും സാധ്യതകളും എന്നിവ സെമിനാറിൽ വിലയിരുത്തും. 


കേന്ദ്ര സംസ്കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ശ്രീനിവാസ വര്‍ഖേഡി, സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ അക്രഡിറ്റേഷന്‍ അതോറിട്ടി സീനിയര്‍ ക്വാളിറ്റി അഷ്വറന്‍സ് എക്സ്പേര്‍ട്ട് ഡോ. ജി. ആര്‍. കിരണ്‍, ശ്രീ അരബിന്ദോ സൊസൈറ്റി മെമ്പർ സെക്രട്ടറി ഡോ. കിഷോർ കുമാർ ത്രിപാഠി, സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വി, പ്രൊഫ. രാമനാഥന്‍ ശ്രീനിവാസന്‍, പ്രൊഫ.ശ്രീകല.എം.നായര്‍, പ്രൊഫ. കെ. ശ്രീലത, പ്രൊഫ. എന്‍. ഗോപകുമാരന്‍ നായർ, ഡോ. ജനനി രമ്യപ്രഭ ജ്ഞാന തപസ്വിനി, ജനനി വന്ദിത ജ്ഞാന തപസ്വിനി, സഞ്ജയ് ജെയിന്‍, ഡോ. റ്റി.എസ്. സോമനാഥന്‍, ഡോ. കെ.ആര്‍.എസ്. നായര്‍ ഡോ. എസ്. കിരണ്‍, എന്നിവര്‍ വിഷയാവതരണം നടത്തും. ആഗസ്ത് 29 ന് വൈകിട്ട് 5 ന് സമാപിക്കുന്ന സെമിനാറിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി സമാപന സന്ദേശം നൽകും. 


നവപൂജിതം ആഘോഷപരിപാടികളുടെ ഉദ്ഘാടനം 28 ന് വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ വെച്ചു നടക്കുന്ന സമ്മേളനത്തില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷനാകും. നവപൂജിതം സുവനീര്‍ പ്രകാശനം മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ക്ക് കൈമാറി നിര്‍വഹിക്കും. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.


നവപൂജിതം ദിനമായ ആഗസ്ത് 29 ന് രാവിലെ 5 മണിക്ക് സന്ന്യാസ സംഘത്തിന്റെ പ്രത്യേക പുഷ്പാഞ്ജലിയോടെ  പ്രാര്‍ത്ഥനാചടങ്ങുകള്‍ക്ക് തുടക്കമാകും. 6 ന് ധ്വജാരോഹണം, 7 മണി മുതല്‍ പുഷ്പസമര്‍പ്പണം. 10 മണിക്ക് പൊതുസമ്മേളനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ മുഖ്യപ്രഭാഷണം നടത്തും.  


ഉച്ചയ്ക്ക് 12 മണിക്ക് ഗുരുദര്‍ശനവും വിവിധ സമര്‍പ്പണങ്ങളും അന്നദാനവും ഉണ്ടാകും. ഉച്ചയ്ക്ക് 2.30 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ആത്മീയ മേഖലകളിലെ പ്രമുഖര്‍ വിവിധ സമ്മേളനങ്ങളിൽ സംബന്ധിക്കും.  


വൈകുന്നേരം 5 മണിക്ക് ദീപപ്രദക്ഷിണം. രാത്രി 7.30 ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി നവപൂജിതം സമര്‍പ്പണം സന്ദേശം നല്‍കും. രാത്രി 9 മണി മുതല്‍ വിശ്വസംസ്കൃതി കലാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ കലാപരിപാടികള്‍ നടക്കും. 



പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വെച്ചു നടന്ന വാർത്താസമ്മേളനത്തിൽ സ്വാമി ഗുരുനന്ദ് ജ്ഞാന തപസ്വി, സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, പ്രമോദ് പി. എന്നിവർ പങ്കെടുത്തു. 



pazhydam-new
pendulam-2025
MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI