ശ്രീനാരായണ സാംസ്‌കാരിക സമിതി സമ്മേളന രഥയാത്ര തുടങ്ങി

ശ്രീനാരായണ സാംസ്‌കാരിക സമിതി സമ്മേളന രഥയാത്ര തുടങ്ങി
ശ്രീനാരായണ സാംസ്‌കാരിക സമിതി സമ്മേളന രഥയാത്ര തുടങ്ങി
Share  
2025 Aug 04, 09:40 AM
new
mannan

ശിവഗിരി ശ്രീനാരായണ സാംസ്‌കാരിക സമിതി സംസ്ഥാന സമ്മേളനത്തിന് സമ്മേളന നഗരിയിൽ ഉയർത്തുന്നതിനുള്ള ധർമപതാകയും കൊടിക്കയറും വഹിച്ചുള്ള രഥയാത്ര ശിവഗിരിയിൽ നിന്നു പ്രയാണം തുടങ്ങി.


ശിവഗിരി മഹാസമാധിയിലെ പ്രാർഥനയ്ക്കുശേഷം ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ശ്രീനാരായണ സാംസ്‌കാരിക സമിതി സംസ്ഥാന പ്രസിഡൻ്റ് രതീഷ്‌ ജെ.ബാബുവിന് കൈമാറി. ചെമ്പഴന്തി ഗുരുകുലത്തിൽ നിന്നു സമിതി തിരുവനന്തപുരം, കൊല്ലം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊടിക്കയർ ശിവഗിരിയിലെത്തിച്ചിരുന്നു. സാംസ്കാരിക സമിതി നേതാക്കളായ കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹൻ, സുലോചനൻ, സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.


9, 10 തീയതികളിൽ കോട്ടയത്താണ് സമ്മേളനം, ആലപ്പുഴ ജില്ലാ കമ്മിറ്റി മാവേലിക്കരയിൽ നിന്നെത്തിച്ച രഥത്തിൽ ധർമപതാകയും കൊടിക്കയറും കോട്ടയം നാഗമ്പടം ക്ഷേത്രത്തിലേക്കാണ് പ്രയാണം തുടങ്ങിയത്. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. കൃഷ്‌ണകുമാർ, ട്രഷറർ വി.സജീവ്, റീജണൽ സെക്രട്ടറി എൽ. പ്രസന്നകുമാർ, സംസ്ഥാന സമ്മേളന ജനറൽ കൺവീനർ പി.ജി.രാജേന്ദ്ര ബാബു, മനോജ് മറിയപ്പള്ളി, അനൂപ് പ്രാപുഴ, എ.അനീഷ് കുമാർ, കെ.ജി.സതീഷ് തുടങ്ങിയവരുടെ നേത്യത്വത്തിലാണ് രഥയാത്ര.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI