കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിഷേധം ആളുന്നു

കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിഷേധം ആളുന്നു
കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിഷേധം ആളുന്നു
Share  
2025 Jul 28, 10:28 AM
mannan

ആലപ്പുഴ: മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്‌തതിൽ ക്രൈസ്ത‌വ സമൂഹത്തിൽ വൻപ്രതിഷേധം ഉയരുന്നു. ആവർത്തിക്കുന്ന സംഭവങ്ങൾമൂലം ഉത്തരേന്ത്യയിൽ സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാൻപോലും കഴിയാത്ത സ്ഥിതിയാണെന്നാണ് ആരോപണം.


ദുർഗ് റെയിൽവേ സ്റ്റേഷനിൽവെച്ച് അറസ്റ്റിലായ കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നിവർ റിമാൻഡിലാണ്. ഒരു പറ്റം ബജ്റംഗ്‌ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ വളഞ്ഞ്


ബഹളമുണ്ടാക്കിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്,


ഞായറാഴ്ചയായതിനാൽ ജാമ്യാപേക്ഷ നൽകാനായിട്ടില്ല. തിങ്കളാഴ്‌ച ഇതിനുള്ള നടപടികളുണ്ടാകും.


സിറോ മലബാർ സഭ, കെസിബിസി ജാഗ്രതാ കമ്മിഷൻ എന്നിവരും പ്രതിഷേധവുമായി രംഗത്തുവന്നു.


കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെടണം -സിബിസിഐ


ന്യൂഡൽഹി: കന്യാസ്ത്രീകളെ അറസ്റ്റു ചെയ്‌തതിൽ ആശങ്ക പ്രകടിപ്പിച്ച് കാതലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ(സിബിസിഐ). കന്യാസ്ത്രീകൾ കൂട്ടിക്കൊണ്ടുപോകാനെത്തിയ പെൺകുട്ടികളുടെ രക്ഷിതാക്കളുടെ സമ്മതപത്രം ഉണ്ടായിരുന്നു. പെൺകുട്ടികൾ 18 വയസ്സ് പൂർത്തിയായവരുമാണ്. ഇതൊക്കെ അവഗണിച്ചാണ് അറസ്റ്റ് ചെയ്തത്.


ദേശവിരുദ്ധ ശക്തികൾ കന്യാസ്ത്രീകളെ നിരന്തരം നിരീക്ഷിക്കുകയും റെയിൽവേ സ്റ്റേഷനുകളിലും മറ്റും വളയുകയും അവർക്കെതിരേ ജനക്കൂട്ടത്തെ ഇളക്കിവിടുകയും മോശം പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നു. കന്യാസ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.


വ്യാപകപ്രതിഷേധം


സംഘപരിവാറിന്റെറെ പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങളുടെ മറ്റൊരുരീതിയാണ് ഛത്തീസ്‌ഗഢിലേതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.


കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലെ സിപിഎം കക്ഷി നേതാവ് ജോൺ ബ്രിട്ടാസ് എംപി ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി വിഷ്‌ണു ദിയോ സായിക്ക് കത്തയച്ചു. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജോസ് കെ. മാണി എംപി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കത്തയച്ചു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan