പിതൃമോക്ഷംതേടി ആയിരങ്ങൾ

പിതൃമോക്ഷംതേടി ആയിരങ്ങൾ
പിതൃമോക്ഷംതേടി ആയിരങ്ങൾ
Share  
2025 Jul 25, 09:10 AM
mannan

താമരശ്ശേരി : കർക്കടകമാസത്തിലെ അമാവാസിദിനത്തിൽ പ്രിയപ്പെട്ടവരുടെ

മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് പിതൃമോക്ഷം തേടി ആയിരക്കണക്കിന് വിശ്വാസികൾ ഈറനണിഞ്ഞ് ബലിതർപ്പണം നടത്തി. ക്ഷേത്രക്കടവുകളിലും വിവിധകേന്ദ്രങ്ങളിലും വ്യാഴാഴ്‌ച പുലർച്ചെമുതൽ പിതൃപ്രീതിക്കും മോക്ഷത്തിനുമായുള്ള മന്ത്രങ്ങൾ ഉരുവിട്ടും ദർഭപവിത്രമണിഞ്ഞ വിരലുകൾകൊണ്ട് നാക്കിലയിൽ എള്ളും പൂവും അരിയും വെള്ളവും ചേർത്ത് നിവേദിച്ചും പരേതാത്മാക്കളെ മനസ്സിൽ ധ്യാനിച്ച് വിശ്വാസികൾ ബലിയിട്ടു. തിലഹോമം, പ്രഭാതഭക്ഷണവിതരണം എന്നിവയും നടന്നു.


താമരശ്ശേരി രാരോത്ത് രാമദേശം (ശ്രീരാമസ്വാമി ഗോശാലകൃഷ്‌ണ ക്ഷേത്രത്തിൽ നടന്ന കർക്കടകവാവ് ബലിതർപ്പണത്തിന് സുബ്രഹ്മണ്യൻ പിടിക്കപറമ്പത്ത് മുഖ്യകാർമികത്വം വഹിച്ചു.


തച്ചംപൊയിൽ തച്ചംപൊയിൽ വാകപ്പൊയിൽ വിഷ്ണുക്ഷേത്ര സംരക്ഷണസമിതി പൂനൂർപുഴയിലെ വാകപ്പൊയിൽ അമ്പലക്കടവിൽ സംഘടിപ്പിച്ച കർക്കടകവാവ് ബലിതർപ്പണത്തിന് പറമ്പിടി പുതുശ്ശേരി മനോജ് നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.

ക്ഷേത്രത്തിലെ പൂജാകർമങ്ങൾക്ക് മേൽശാന്തി കളത്തിൽ ഗോവിന്ദൻ നമ്പൂതിരി, പി. ഉണ്ണികൃഷ്‌ണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.


തിരുവമ്പാടി തമ്പലമണ്ണ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കർക്കടകവാവിനോടനുബന്ധിച്ചുള്ള ബലിതർപ്പണത്തിൽ മേൽശാന്തി എൻ.എസ്. രജീഷ് കാർമികത്വം വഹിച്ചു.


താഴെ തിരുവമ്പാടി കൽപ്പുഴായി ശിവക്ഷേത്രത്തിൽ ശാന്തി ശ്രീജിത്ത് കാർമികത്വം വഹിച്ചു..


കൂടരഞ്ഞി കോവിലകത്തുംകടവ് പോർക്കലി ഭഗവതിക്ഷേത്രത്തിൽ നടന്ന ബലികർമച്ചടങ്ങുകൾക്ക് പ്രേംദാസ് മുഖ്യകാർമികത്വം വഹിച്ചു. തിലഹോമത്തിന് പി.സി. സുധീഷ് കുമാർ കാർമികത്വം വഹിച്ചു.


മുക്കം: തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ കർക്കടകവാവ് ബലിയോടനുബന്ധിച്ച് ആയിരങ്ങൾ പിതൃതർപ്പണം നടത്തി. പള്ളിത്താഴം മനോജ് ശാന്തി മുഖ്യകാർമികത്വം വഹിച്ചു.


ഇരട്ടക്കുളങ്ങര ശ്രീകൃഷ്‌ണക്ഷേത്രത്തിലെ കർക്കടകവാവ് ബലിതർപ്പണത്തിന് ക്ഷേത്രമേൽശാന്തി കാഞ്ഞിരതോട്ടത്തിൽ ദാമോദരൻ നമ്പൂതിരി, കാളിയേടത്ത് ദാസൻ എന്നിവർ കാർമികത്വം വഹിച്ചു. പി.പി. വേലായുധൻ, ടി. പ്രസാദ് എന്നിവർ നേതൃത്വം നൽകി.


കോടഞ്ചേരി പൂവത്തിൻചുവട് പാപനാശിനിയിൽ ഒട്ടേറെ ഭക്തർ ബലിതർപ്പണം നടത്തി. ക്ഷേത്രചടങ്ങുകൾക്ക് മേൽശാന്തി പാലാഞ്ചേരി ശ്രീധരൻ നമ്പൂതിരിയും ബലിതർപ്പണച്ചടങ്ങുകൾക്ക് ഷാജി അമ്പലപ്പടിയും മുഖ്യകാർമികത്വം വഹിച്ചു.


മൈക്കാവ് ശ്രീമഹാവിഷ്‌ണുക്ഷേത്രത്തിൽ ബലിതർപ്പണവും വിശേഷാൽ പൂജകളും നടത്തി. ക്ഷേത്രം മേൽശാന്തി സനീഷ് ശാന്തി, സെക്രടറി കെ.കെ. സുകുമാരൻ, രവീന്ദ്രൻ കുളത്തിനാൽ, കെ.കെ. അപ്പു തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വംനൽകി.


പുലിക്കയം ശ്രീ അയ്യപ്പക്ഷേത്രത്തിൽ കർക്കടക വാവുബലിതർപ്പണത്തിന് ഇളമന ശ്രീധരൻനമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.


എകരൂൽ : പുനൂർപ്പുഴയുടെ തീരത്ത് എമ്മംപറമ്പ് മൊകായി ഭാഗത്ത് കർക്കടകവാവുദിനത്തിൽ ബലിതർപ്പണം നടത്തി. ഉണ്ണികുളം, പനങ്ങാട്, കിഴക്കോത്ത്, കട്ടിപ്പാറ, ബാലുശ്ശേരി ഭാഗങ്ങളിലെ ഒട്ടേറെപ്പേർ ബലിയിടാനെത്തിയിരുന്നു. ശിവാനന്ദൻ വിശ്വകർമ കാർമികത്വം വഹിച്ചു. പുഴയിൽ വെള്ളത്തിൻ്റെ കുത്തൊഴുക്കുള്ളതിനാൽ ബാലുശ്ശേരി പോലീസിന്റെ സാന്നിധ്യവും സ്ഥലത്തുണ്ടായിരുന്നു.


നന്മണ്ട: ശ്രീ ഗണേശ സാധനാ സേവാസമിതി കൊളത്തൂരിന്റെയും ചീക്കിലോട് ബലിതർപ്പണസമിതിയുടെയും ആഭിമുഖ്യത്തിൽ കർക്കടക വാവുബലിതർപ്പണം മുണ്ടാടി തീർഥസ്ഥാനത്ത് സുമേഷ് നന്ദാനത്തിൻ്റെ കാർമികത്വത്തിൽ നടന്നു.

MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan