മമ്പുറം ആണ്ടുനേർച്ചയ്ക്ക് കൊടിയേറി

മമ്പുറം ആണ്ടുനേർച്ചയ്ക്ക് കൊടിയേറി
മമ്പുറം ആണ്ടുനേർച്ചയ്ക്ക് കൊടിയേറി
Share  
2025 Jun 27, 09:46 AM
MANNAN
NUVO
NUVO

തിരുരങ്ങാടി : 187-ാമത് മമ്പുറം ആണ്ടുനേർച്ചയ്ക്കു വ്യാഴാഴ്‌ച സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങൾ മമ്പുറം കൊടിയേറ്റി. ജൂലായ് മൂന്നുവരെയാണ് നേർച്ച മജ്‌ലിസുന്നൂർ, ഇശ്‌ഖ് മജ്‌ലിസ്, മതപ്രഭാഷണ പരമ്പര, ചരിത്ര സെമിനാർ, ഹിഫ്‌ള് സനദ്‌ദാനം, അനുസ്‌മരണസമ്മേളനം, ദിക്റ്-ദുആ സദസ്സ് തുടങ്ങിയ പരിപാടികൾ നേർച്ചയുടെ ഭാഗമായി നടക്കും. വ്യാഴാഴ്‌ച മമ്പുറം തങ്ങൾ സെൻ്റർ ഫോർ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സ്റ്റഡീസ് പഠനഗവേഷണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു.


വെള്ളിയാഴ്‌ച രാത്രി നടക്കുന്ന മജ്‌ലിസുൽ ഇശ്‌ഖ് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും.


ഞായർ, തിങ്കൾ, ജൂലായ് ഒന്ന് തീയതികളിൽ രാത്രി ഏഴരയ്ക്ക് മതപ്രഭാഷണങ്ങൾ ഉണ്ടായിരിക്കും. ജൂലായ് രണ്ടിന് രാത്രി മമ്പുറം തങ്ങൾ അനുസ്മ‌രണവും ഹിഫ്ള് സനദ്‌ദാനവും പ്രാർത്ഥനാസദസ്സും സമസ്‌ത ട്രഷറർ പി.പി. ഉമർ മുസ്‌ലിയാർ കൊയ്യോട് ഉദ്ഘാടനംചെയ്യും. സമസ്‌ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ പ്രാരംഭപ്രാർഥന നടത്തും. ജൂലായ് മൂന്നിന് സമാപനസദസ്സ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. സമാപനപ്രാർഥനയ്ക്ക് സമസ്‌ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b
NUVO

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan