ദേശീയവാദ രാഷ്ട്രീയത്തെ വിമർശിച്ച് ലിയോ മാർപാപ്പ

ദേശീയവാദ രാഷ്ട്രീയത്തെ വിമർശിച്ച് ലിയോ മാർപാപ്പ
ദേശീയവാദ രാഷ്ട്രീയത്തെ വിമർശിച്ച് ലിയോ മാർപാപ്പ
Share  
2025 Jun 09, 07:43 AM
SAMUDRA
NISH

വത്തിക്കാൻ സിറ്റി: ദേശീയവാദ രാഷ്ട്രീയപ്രസ്ഥാനങ്ങൾ വളർന്നുവരുന്നതിനെ വിമർശിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. ഒരു നേതാവിന്റെയോ രാജ്യത്തിന്റെ പേരെടുത്തുപറയാതെയായിരുന്നു വിമർശനം.


'ദൈവം അതിർത്തികൾ തുറക്കുകയും മതിലുകൾ തകർക്കുകയും വിദ്വേഷം നീക്കുകയും' ചെയ്യുമെന്ന് ഞായറാഴ്‌ചത്തെ ദിവ്യബലിക്കിടെ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.


"മുൻവിധികൾക്കും നമ്മെ അയൽക്കാരിൽനിന്നു വേർതിരിക്കുന്ന സുരക്ഷാമേഖലകൾക്കും ചിലവിഭാഗങ്ങളെ ഒഴിവാക്കുന്ന മനോഭാവത്തിനും ഇടമുണ്ടാകരുത്. നിർഭാഗ്യവശാൽ ഈ മനോഭാവം രാഷ്ട്രീയ ദേശീയതാവാദത്തിലും ഉയർന്നുവരുന്നതാണ് നാം കാണുന്നത്" പാപ്പ പറഞ്ഞു.


യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പയാണ് ലിയോ പതിനാലാമൻ, മാർപാപ്പയാകും മുൻപ് പെറുവിൽ ബിഷപ്പായിരിക്കെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും വൈസ് പ്രസിഡൻ്റ് ജെഡി വാൻസിന്റെയും നയങ്ങളെയും കാഴ്ച്‌ചപ്പാടുകളെയും വിമർശിച്ചിട്ടുണ്ട് അദ്ദേഹം. ലിയോയുടെ മുൻഗാമിയായിരുന്ന ഫ്രാൻസിസ് മാർപാപ്പയും ട്രംപിന്റെ രൂക്ഷവിമർശകനായിരുന്നു.


പന്തക്കുസ്‌തദിനമായ ഞായറാഴ്ചനടന്ന ദിവ്യബലിയിൽ പങ്കെടുക്കാൻ എൺപതിനായിരത്തോളംപേർ സെയ്ൻ്റ് പീറ്റേഴ്‌സ് ചത്വരത്തിൽ കൂടിയിരുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA