
"സ്നേഹപൂർവ്വം അമ്മയ്ക്കായ്"- ശാന്തിഗിരിയിൽ
മാതൃദിനാഘോഷം നടന്നു.
പോത്തൻകോട് : ലോക മാതൃദിനത്തിൽ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ സ്നേഹപൂർവ്വം അമ്മയ്ക്കായ് എന്ന പേരിൽ മാതൃദിനാഘോഷം നടന്നു.

ആശ്രമത്തിന്റെ സാംസ്കാരിക കൂട്ടായ്മകളിൽ സ്ത്രീകളുടെ സംഘടനയായ മാതൃമണ്ഡലത്തിൻെറ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിർവഹിച്ചു.
അമ്മ എന്ന രണ്ടക്ഷരത്തിന് നമുക്കെല്ലാം ഓരോ നിര്‍വചനമുണ്ടാകാം. അത് വെറുമൊരു വാക്കല്ല, ഒരു അനുഭവമാണ്.
ലോകത്തിലെ ഏറ്റവും നല്ല ഇടമേതെന്ന് ചോദിച്ചാല്‍ അമ്മയുടെ മടിത്തട്ടാണെന്നല്ലാതെ മറ്റെന്തുത്തരമാണ് ഉള്ളത്.
ഓരോ അമ്മമാരും ജീവിക്കുന്നത് മക്കള്‍ക്കു വേണ്ടി മാത്രമാണ്. അമ്മയെന്ന പദത്തിനു തുലനം ചെയ്യാൻ സ്നേഹം എന്ന ഒരേയൊരു വാക്ക് മാത്രമെ ഭൂമിയില്‍ ഉള്ളൂവെന്ന് സ്വാമി പറഞ്ഞു.
മാതൃമണ്ഡലം ചീഫ് ജനനി പൂജ ജ്ഞാന തപസ്വിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാമി ഗുരുസവിധ്, ജനനി കൃപ , ഡോ.പി.എ.ഹേമലത, ഡോ.എൻ.ജയശ്രീ, ദീപ്തി.എസ്സ്.വിദ്യ, സി. ദീപ്തി, ആർ.എസ്സ്.മഞ്ജുള എന്നിവർ സംസാരിച്ചു.

തുടര്‍ന്ന് എസ്.കരുണ, എസ്.ഗുരുപ്രിയൻ, ആർ.കെ.ഗുരുവന്ദിത, കെ.ഗുരുവന്ദന, റ്റി.എസ്. കരുണപ്രിയ, ആർ.എസ്. കരുണപ്രിയ, എ.എസ്. ആദിത്യന്‍, വി.രഞ്ജിത , ഗുരുസനന്ദ സുനിൽ, റ്റി.എസ്സ്.കരുണരൂപൻ എന്നിവര്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
ഫോട്ടോ : പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നടന്ന 'സ്നേഹപൂർവ്വം അമ്മയ്ക്കായ്' മാതൃദിനാഘോഷം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യുന്നു
മുഖചിത്രം :പ്രതീകാത്മകം


https://www.youtube.com/watch?v=z1XGAH1bVhQ
തിരിച്ച് വരാത്ത ഇന്നലെകളേയും കാത്തിരിക്കുമെന്ന് ഉറപ്പില്ലാത്ത നാളെയുമൊക്കെ അങ്ങ് ഉപേക്ഷിക്കുക

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group