ആധ്യാത്മിക വിഷയങ്ങളിൽ യുവതലമുറയ്ക്ക് താത്പര്യം കുറയുന്നു - ചീഫ് വിപ്പ്

ആധ്യാത്മിക വിഷയങ്ങളിൽ യുവതലമുറയ്ക്ക് താത്പര്യം കുറയുന്നു - ചീഫ് വിപ്പ്
Share  
2025 May 09, 09:29 AM
SANTHI

റാന്നി: വർത്തമാനകാലത്തിൽ ആധ്യാത്മിക വിഷയങ്ങളിൽ യുവതലമുറയുടെ താത്‌പര്യം കുറയുന്നതായി ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. 79-ാമത റാന്നി ഹിന്ദുമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ക്ഷേത്രദർശനം എങ്ങനെയെന്നുപോലുമറിയാത്ത തലമുറയാണുണ്ടാകുന്നത്. ഏത് ജീവിത പ്രതിസന്ധികളെയും എങ്ങനെ നേരിടണമെന്ന് പഠിപ്പിക്കുന്ന ഭഗവദ്ഗീത മറ്റ് രാജ്യങ്ങളിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമ്പോൾ ഇവിടെ ആരും അത് മനസ്സിലാക്കാൻ തയ്യാറാകുന്നില്ല. ഭഗവാനെയും ഭക്തനെയും ഒന്നായിക്കാണുന്ന ലോകത്തെങ്ങും കാണാത്ത തത്ത്വമസി എന്ന ആശയത്തിലേക്ക് അയ്യ ധർമം എത്തിക്കുമ്പോൾ എത്രപേരാണ് ഇന്ന് യഥാർഥ തീർഥാടകരായി ശബരിമലയിൽ എത്തുന്നതെന്നുകൂടി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.


വാഴൂർ തീർഥപാദാശ്രമത്തിലെ സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ അധ്യക്ഷന വഹിച്ചു. തിരുവിതാംകൂർ ഹിന്ദുധർമ പരിഷത്ത് പ്രസിഡൻ്റ് രാജേഷ് ആനമാടം, ജനറൽ സെക്രട്ടറി ജഗദമ്മ രാജൻ, ടി.കെ. രാജപ്പൻ, കെ.ജെ. ഷാജി എന്നിവർ പ്രസംഗിച്ചു


MANNAN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
santhigiry