
പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാൻ നടപടികൾ തുടങ്ങുമ്പോൾ ബുധനാഴ് റോമാനഗരം അപൂർവമായ ഒരു ഘട്ടത്തിലേക്കു പ്രവേശിക്കുകയാണ്. ഫ്രാൻസിസ് പാപ്പയുടെ മരണത്തിൽ ദുഃഖിതരാണെങ്കിലും അദ്ദേഹം തുറന്നുകാട്ടിയ പ്രതീക്ഷയുടെ പാത പിന്തുടർന്ന് പുതിയ പാപ്പയെ സ്വാഗതം ചെയ്യാൻ നഗരം തയ്യാറെടുക്കുന്നു. ജനക്കൂട്ടത്താൽ തെരുവുകൾ നിറഞ്ഞു. എങ്ങും ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും നിറം. മൂന്നുകോടി തീർഥാടകരെ ആകർഷിക്കുമെന്നു പ്രതീക്ഷയുള്ള ജൂബിലി വർഷത്തിനിടയിലാണ് പാപ്പയുടെ മരണവും പുതിയ തിരഞ്ഞെടുപ്പും നടക്കുന്നത്.
സുരക്ഷാ ഒരുക്കങ്ങൾ:
ഏപ്രിൽ 28-ന് സിസ്റ്റൈൻ ചാപ്പൽ കോൺക്ലേവിനായി അടച്ചു. വോട്ടിങ് ബൂത്തുകൾ, സിഗ്നൽ ജാമൻ സംവിധാനങ്ങൾ, ബാലറ്റ് കത്തിക്കുന്ന ചിമ്മിനി എന്നിവ ഒരുക്കി. കോൺക്ലേവ് മേഖല 80 മുദ്രകളുപയോഗിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. 98 വത്തിക്കാൻ ഉദ്യോഗസ്ഥർ രഹസ്യം സൂക്ഷിക്കുമെന്ന സത്യപ്രതിജ്ഞയെടുത്തു.
ചൊവ്വാഴ്‌ച സെയ്ൻ്റ് പീറ്റേഴ്‌സ് ചത്വരത്തിൽ മെറ്റൽ ഡിറ്റക്‌ടറുകളും ചെക്ക്പോയിന്റുകളും സ്ഥാപിച്ചു. എന്നാൽ, തീർഥാടകർക്കും സഞ്ചാരികൾക്കുമായുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കോൺക്ലേവിൽ പങ്കെടുക്കുന്ന കർദിനാൾമാർക്കായി സാന്താ മാർത്തയിലും ഓൾഡ് സാന്താ മാർത്തയിലും താമസം ഒരുക്കിയിരുന്നു.
ഗതാഗത സംവിധാനങ്ങൾ:
വത്തിക്കാനു സമീപമുള്ള മെട്രോ, ബസ് ഓട്ടം 15-20 ശതമാനംകൂട്ടി. പ്ലാറ്റ്ഫോം തിരക്ക് കുറയ്ക്കാൻ 'തീർഥാടക ട്രെയിനുകൾ സജ്ജമാക്കി. റോമിലെ ഏറ്റവും വലിയ സ്റ്റേഷനായ ടെർമിനി, ഹ്യൂമിപ്പിനോ വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ ഭാഷകൾ സംസാരിക്കുന്ന 500 സന്നദ്ധസേവകരുടെ ഹെൽപ്പ് ഡെസ്കുകൾ തുടങ്ങി. പ്രധാന സ്ഥലങ്ങളിൽ ആരോഗ്യസേവന ടെന്റുകൾ, ജലവിതരണ കേന്ദ്രങ്ങൾ, മൊബൈൽ ശൗചാലയങ്ങൾ എന്നിവയും സ്ഥാപിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group