
ഗുരുസ്മരണയില്‍
ശാന്തിഗിരിയില്‍
നവഒലി ജ്യോതിര്‍ദിനം
പോത്തൻകോട് (തിരുവനന്തപുരം): ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരു ആദിസങ്കല്പത്തില്‍ (ദേഹവിയോഗം) ലയിച്ചിട്ട് ഇന്നേദിവസം ഇരുപത്തിയാറു വര്‍ഷം തികയുകയാണ് .
ശാന്തിഗിരി പരമ്പര ഈ സുദിനത്തെ നവഒലി ജ്യോതിർദിനമായാണ് ആഘോഷിക്കുന്നത്. രാവിലെ അഞ്ച് മണിയുടെ ആരാധനയോടെ പ്രാര്‍ത്ഥന ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് പര്‍ണ്ണശാലയിലും പ്രാര്‍ത്ഥനാലയത്തിലും പ്രത്യേക പുഷ്പാഞ്ജലി നടക്കും. 6 ന് ആരാധനയ്ക് ശേഷം ധ്വജാരോഹണവും പുഷ്പസമര്‍പ്പണവും. 10.30 ന് സഹകരണമന്ദിരത്തില്‍ ഭരതനാട്യം, ചെണ്ടമേളം എന്നിവയില്‍ കുട്ടികളുടെ അരങ്ങേറ്റം നടക്കും. തുടര്‍ന്ന് ഗുരുദര്‍ശനവും വിവിധ സമര്‍പ്പണങ്ങളും.
രാവിലെ 11 ന് നവഒലി ജ്യോതിര്‍ദിനം സമ്മേളനം ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍ ഉദ്ഘാടനം ചെയ്യും.
എം.എല്‍.എമാരായ അഡ്വ. എം.വിന്‍സെന്റ്, കടകംപളളി സുരേന്ദ്രന്‍, സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍.കൃഷ്ണന്‍നായര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഡോ. ശശി തരൂര്‍ എം.പി അദ്ധ്യക്ഷനാകും.
ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൌലവി, ചെമ്പഴന്തി ശ്രീനാരയണ ഗുരുകുലം മഠാധിപതി സ്വാമി അഭയാനന്ദ, ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ബിഷപ്പ് മാത്യൂസ് മാര്‍ സില്‍വാനിയോസ് എപ്പിസ്കോപ്പ, സീറോ മലങ്കരസഭ ഓക്സിലറി ബിഷപ്പ് ഡോ.മാത്യൂസ് മാര്‍ പോളി കാര്‍പ്പസ്, ആക്ട്സ് പ്രസിഡന്റ് ഡോ. ബിഷപ്പ് ഉമ്മന്‍ ജോര്‍ജ്, തിരുവനന്തപുരം ലൂര്‍ദ്ദ് ഫെറാന ചര്‍ച്ച് വികാരി ജനറല്‍ ഫാദര്‍ ജോണ്‍ വര്‍ഗ്ഗീസ് തെക്കേക്കര, സെന്റ് ജോണ്‍സ് മെഡിക്കല്‍ വില്ലേജ് മാനേജര്‍ ഫാദര്‍ ജോസ് കിഴക്കേടം എന്നിവര്‍ മഹനീയ സാന്നിദ്ധ്യമാകും.
സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം, മുന്‍ എം.എല്‍.എ എം.എ. വാഹിദ്, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍കുമാര്‍, സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാൻ കെ.മധുപാല്‍, ഭാരതീയ ജനതാപാര്‍ട്ടി സെക്രട്ടറി അഡ്വ. ജെ.ആര്‍. പദ്മകുമാര്‍, മുൻ എം.എല്‍.എ. കെ.എസ്. ശബരീനാഥൻ, ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, ജ്യോതിസ് സെന്‍ട്രല്‍ സ്കൂള്‍ ചെയര്‍മാന്‍ ജ്യോതിസ് ചന്ദ്രന്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയര്‍പേഴ്സണ്‍ ആര്‍. സഹീറത്ത് ബീവി, വികസനകാര്യ സമിതി ചെയര്‍മാന്‍ എം.അനില്‍കുമാര്‍, ഗ്രാമപഞ്ചായത്തംഗം കോലിയക്കോട് മഹീന്ദ്രന്‍, ബിജെപി തിരുവനന്തപുരം നോര്‍ത്ത് ജനറല്‍ സെക്രട്ടറി എം.ബാലമുരളി, മഹിള കോണ്‍ഗ്രസ് ജില്ലാസെക്രട്ടറി ദീപ അനില്‍, വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം ഗവേണിംഗ് കമ്മിറ്റി അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ മനോജ് മാത്തന്‍, മാതൃമണ്ഡലം തിരുവനന്തപുരം ഏരിയ (സിറ്റി) കണ്‍വീനര്‍ എസ്. ദീപ ദത്തൻ, ശാന്തിമഹിമ തിരുവനന്തപുരം ഏരിയ (റൂറല്‍) കോര്‍ഡിനേറ്റര്‍ വി.ജെ. മനു, ഗുരുമഹിമ കോട്ടയം ഏരിയ കോര്‍ഡിനേറ്റര്‍ ഇന്ദു മോഹൻ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ശാന്തിഗിരി ആശ്രമം ആര്‍ട്സ് & കള്‍ച്ചര്‍ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി സ്വാഗതവും ആശ്രമം ഉപദേശക സമിതി കമ്മ്യൂണിക്കേഷന്‍സ് അഡ്വൈസര്‍ സബീര്‍ തിരുമല നന്ദിയും രേഖപ്പെടുത്തും.
ഉച്ചയ്ക്ക് അന്നദാനം ഉണ്ടാകും. വൈകിട്ട് 3ന് നടക്കുന്ന സംസ്കാരിക സമ്മേളനം മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.
വി. ജോയി എം.എല്‍.എ അദ്ധ്യക്ഷനാകും. മുന്‍ എം. പി. പന്ന്യന്‍ രവീന്ദ്രന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ഐ.എന്‍.റ്റി.യു.സി ദേശീയ വൈസ് പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍, ബിജെപി മുന്‍ ജില്ലാപ്രസിഡന്റ് വി.വി. രാജേഷ്, കേരള സര്‍വ്വകലാശാല സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് വിഷ്വല്‍ ആര്‍ട്സ് മുൻ ഡയറക്ടര്‍ ഡോ.രാജാ വാര്യര്‍, തിരക്കഥാ കൃത്തും എഴുത്തുകാരനുമായ വിനു ഏബ്രഹാം, എന്‍. ആര്‍. ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാൻ ഡോ. എസ്. അഹമ്മദ്, വാമനപുരം ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.എം. റാസി, പി.ആര്‍.ഡി. മുൻ അഡീഷണല്‍ ഡയറക്ടര്‍ വി.ആര്‍. അജിത് കുമാര്‍, , ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. എം. മുനീര്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറി വെമ്പായം അനില്‍കുമാര്‍, സി.പി.ഐ.(എം.) ഏരിയ സെക്രട്ടറി ഇ.എ.സലീം, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ലേഖകുമാരി, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. അനിത കുമാരി, ജില്ലാപഞ്ചായത്തംഗം കെ. ഷീലകുമാരി, വാമനപുരം ബ്ലോക്ക് പഞ്ചായത്തംഗം കെ. സജീവ്., കേരള കോണ്‍ഗ്രസ് (എം.) സംസ്ഥാന കമ്മിറ്റിയംഗം കെ. ഷോഫി, ബിജെപി തിരുവനന്തപുരം നോര്‍ത്ത് വൈസ് പ്രസിഡന്റ് പി.വി.മുരളീകൃഷ്ണന്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്തംഗം വര്‍ണ്ണ ലതീഷ്, വെമ്പായം ഗ്രാമപഞ്ചായത്തംഗം നസീര്‍ തീപ്പുകല്‍, സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഡ്വ. എസ്.വി. സജിത്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ.എ.എസ്. അനസ്, മുസ്ലീം ലീഗ് നേതാവ് പോത്തന്‍കോട് റാഫി, ശാന്തിഗിരി കമ്മ്യൂണിക്കേഷൻസ് അസോസിയേറ്റ് എഡിറ്റര്‍ അനില്‍ ചേര്‍ത്തല എം. ഒ.വി. വിജയൻ ഫൗണ്ടേഷൻ സെക്രട്ടറി എം. ചന്ദ്രപ്രകാശ്, വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം പത്തനംതിട്ട ഏരിയ ഡെപ്യൂട്ടി കണ്‍വീനര്‍ ജി. രമേശ്, മാതൃമണ്ഡലം തിരുവനന്തപുരം ഏരിയ (റൂറല്‍) ഡെപ്യൂട്ടി കണ്‍വീനര്‍ ആര്‍. സീമ, ശാന്തിമഹിമ നെടുമങ്ങാട് ഏരിയ കോര്‍ഡിനേറ്റര്‍ എസ്. സിദ്ധാര്‍ത്ഥ്, ഗുരുമഹിമ തൃശ്ശൂര്‍ ഏരിയ കോര്‍ഡിനേറ്റര്‍ വി.പി. ദേവിക തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിക്കും. ശാന്തിഗിരി ആത്മവിദ്യാലയം ഹെഡ് ജനനി കൃപ ജ്ഞാന തപസ്വിനി സ്വാഗതവും ശാന്തിഗിരി ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി. സുദീപ് കൃതജ്ഞതയും രേഖപ്പെടുത്തും.
വൈകിട്ട് 6 ന് ആശ്രമസമുച്ചയത്തെ വലംവെച്ച് ദീപപ്രദക്ഷിണവും ഉണ്ടാകും. രാത്രി 9 മണി മുതല്‍ 9.30 വരെ സന്ന്യാസി സന്ന്യാസിനിമാരുടെ പുഷ്പാഞ്ജലിയും പ്രത്യേക പ്രാര്‍ത്ഥനയും നടക്കും. തുടര്‍ന്ന് വിശ്വസംസ്കൃതികലാരംഗം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.
മെയ് 7 ന് വൈകുന്നേരം 4.30 മുതല്‍ 5.30 വരെ നടക്കുന്ന ദിവ്യപൂജാസമര്‍പ്പണത്തോടെ ആഘോഷപരിപാടികള്‍ക്ക് സമാപനമാകും.
ഫോട്ടോ : ശാന്തിഗിരി ആശ്രമത്തില്‍ ഇരുപത്തിയാറാമത് നവഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ച് പര്‍ണ്ണശാലയില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയും ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും ഗുരുധര്‍മ്മപ്രകാശസഭ അംഗങ്ങളും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group