
പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിൽ നവലി ജ്യോതിർദിനം ചൊവ്വാഴ്ച് ആഘോഷിക്കും. ആശ്രമസ്ഥാപകൻ കരുണാകരഗുരു വിടപറഞ്ഞ ദിവസമാണ് ശാന്തിഗിരി പരമ്പര നവലി ജ്യോതിർദിനമായി ആഘോഷിക്കുന്നത്. രാവിലെ അഞ്ചിന് പ്രാർഥനാച്ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പർണശാലയിലും പ്രാർഥനാലയത്തിലും പ്രത്യേക പുഷ്പാഞ്ജലി നടക്കും.
രാവിലെ 11-ന് നവഒലി ജ്യോതിർദിനസമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് നടക്കുന്ന സാംസ്‌കാരികസമ്മേളനം മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. വി. ജോയി എംഎൽഎ അധ്യക്ഷനാകും. വൈകീട്ട് ആറിന് ആശ്രമസമുച്ചയത്തെ വലംവെച്ച് ദീപപ്രദക്ഷിണം, രാത്രി ഒൻപതിന് സന്ന്യാസി-സന്ന്യാസിനിമാരുടെ പുഷ്‌പാഞ്ജലിയും പ്രത്യേക പ്രാർഥനയും നടക്കും.
ഗുരുവിന്റെ ഭൗതികശരീരം പർണശാലയിൽ അടക്കംചെയ്‌ത ദിനമായ മേയ് ഏഴിന് വൈകുന്നേരം 4.30 മുതൽ 5.30 വരെ നടക്കുന്ന ദിവ്യപൂജാസമർപ്പണത്തോടെ ആഘോഷപരിപാടികൾക്കു സമാപനമാകും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group