
ശാന്തിഗിരി ആശ്രമം പ്രതിഷ്ഠാവാര്‍ഷികം നാളെ (ഏപ്രില്‍ 28 തിങ്കളാഴ്ച); പൊതുസമ്മേളനം സ്വാമി ഗുരുരത്നം ഉദ്ഘാടനം ചെയ്യും.
തൃശൂർ: ജാതിമത ചിന്തകൾക്കതീതമായി മാനവരാശിക്ക് ഒരുമിച്ച് നിന്ന് പ്രാര്‍ത്ഥിക്കാനായി തങ്ങാലൂരില്‍ സ്ഥാപിതമായ ശാന്തിഗിരി ആശ്രമത്തി ന്റെ ശാഖയ്ക്ക് ഏപ്രില്‍ 28 തിങ്കളാഴ്ച ഏഴു വയസ്സ്. ഏഴുവര്‍ഷം മുന്‍പ് ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി പ്രാര്‍ത്ഥനാലയത്തില്‍ പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിച്ച് കേന്ദ്രം ആരാധനയ്കായി തുറന്നുകൊടുത്ത ദിവസമാണ് പ്രതിഷ്ഠാവാര്‍ഷികദിനമായി ആഘോഷിക്കുന്നത്.
ഇക്കൊല്ലത്തെ വാര്‍ഷികത്തോടനുബന്ധിച്ച് തങ്ങാലൂര്‍ ശാഖയില്‍ രാവിലെ 6 മണിയുടെ ആരാധനയോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് പുഷ്പസമര്‍പ്പണം. 10 ന് നടക്കുന്ന പൊതുസമ്മേളനം ശാന്തി
ഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യും.
തൃശ്ശൂര്‍ ഏരിയ മേധാവി സ്വാമി മധുരനാദന്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ സീനിയര്‍ മാനേജര്‍ രാജന്‍.സി.എസ്, ജനനി തേജസ്വി, ബ്രഹ്മചാരിണി ആര്‍. ശാന്തിപ്രിയ, ടി.ആര്‍. സത്യന്‍, എം.പി.സലീം, പി.സി. കൃഷ്ണദാസ്, ബിനോജ്. എം .ആര്‍, നിധി.കെ.ജി, വൈഷ്ണവദാസ്.വി.എല്‍, അമൃത കെ.മുകുന്ദന്‍ എന്നിവര്‍ സംസാരിക്കും . ഉച്ചയ്ക്ക് അന്നദാനവും വിവിധ സമര്‍പ്പണങ്ങളും. വൈകിട്ട് 6 മണിയുടെ ആരാധനയ്ക്ക് ശേഷം ദീപപ്രദക്ഷിണം നടക്കും,.
പൂരനഗരിയായ തൃശൂരില്‍ നിന്നും ഏതാനും കിലോമീറ്റർ മാത്രം അകലെയായി പ്രകൃതിമനോഹരമായ സ്ഥലത്ത് സ്ഥിതി ചെയുന്ന തങ്ങാലൂർ ബ്രാഞ്ചാശ്രമത്തിലെ പ്രാർത്ഥനാലയം കേന്ദ്രാശ്രമത്തിലേതിന് സമാനമായിട്ടാണ് നിർമ്മിച്ചിരിക്കുത്. ഇതിനായി 2003 നവംബർ അഞ്ചാം തീയതി വിശ്വാസികൾ ചേര്‍ന്ന് 4.86 ഏക്കർ സ്ഥലം വാങ്ങി സമർപ്പിച്ചു. പ്രകൃതിക്കും പരിസ്ഥിതിക്കും ഇണങ്ങുന്ന തരത്തിലുളള നിർമ്മാണപ്രവർത്തനമാണ് നടന്നത്. പരിസരത്തുള്ള ഒരുചെറു മരംപോലും മന്ദിരങ്ങളുടെ നിർമ്മാണത്തിനായി മുറിച്ചുമാറ്റിയിട്ടില്ല.
മരങ്ങളെ സ്വാഭാവികരീതിയില്‍ നിലനിർത്തി സംരക്ഷിച്ചതിനൊപ്പം മഴവെള്ളത്തെ പൂർണ്ണമായും ആശ്രമപരിസരത്തെ മഴക്കുഴികളില്‍ ശേഖരിച്ചു. പ്രാർഥനാലയത്തിന്റെ മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളം പോലും സംഭരിക്കാനായി പ്രത്യേക മഴവെള്ള സംഭരണി നിർമ്മിച്ചിട്ടുണ്ട്. ഇതുകൂടാതെ കൈകഴുകുന്നതും പാത്രം കഴുകുന്നതുമായ വെള്ളം ശുദ്ധീകരിച്ച് ജൈവ പച്ചക്കറി തോട്ടത്തിനായും വിനയോഗിക്കുന്നു. നാടൻ പശുക്കളെ പരിപാലിക്കുന്ന ഗോശാലയും ആശ്രമപരിസരത്തുണ്ട്. 2005 ജൂലൈ പതിനഞ്ചാം തീയതി ഗുരുസ്ഥാനീയ ഇവിടം സന്ദർശിച്ചിരുന്നു.
2010 നവംബർ മാസം നാലാം തീയതി മുതല്‍ സ്ഥിരമായി പ്രാർത്ഥന ആരംഭിച്ചെങ്കിലും പ്രാര്‍ത്ഥനാലയത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത് 2012 മാര്‍ച്ച് 18 നാണ്. അതിനു ശിലപാകിയതും സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ആണ്.
തങ്ങാനൂരിലെ പ്രാർഥനാലയത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് ശേഷം മലപ്പുറം ജില്ലയിലെ തെയ്യാലയില്‍ 29ന് നടക്കുന്ന പ്രതിഷ്ഠാവാര്‍ഷികത്തിലും സ്വാമി പങ്കെടുക്കും.
ഫോട്ടോ: ഏഴാം വാര്‍ഷിക നിറവില്‍ ശാന്തിഗിരി ആശ്രമം തങ്ങാലൂര്‍ ശാഖ

ശാന്തിഗിരി ആശ്രമം -
ലക്ഷ്യവും ചരിത്രവും
| Santhigiri Ashram




വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group