
അങ്കമാലി യാക്കോബായ സഭ അങ്കമാലി മേഖലയുടെ നേതൃത്വത്തിൽ ശ്രേഷ്ഠ കാതോലിക്കാ മാർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് അങ്കമാലിയിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി.
മേഖലയിലെ 45-ഓളം പള്ളികളുടെ നേതൃത്വത്തിൽ അങ്കമാലി സെയ്‌ൻ്റ് മേരീസ് സൂനോറൊ കത്തീഡ്രലിലാണ് സ്വീകരണം ഒരുക്കിയത്. വിശ്വാസി സമൂഹം അങ്കമാലി ബാങ്ക് ജങ്ഷനിൽ നിന്നും ബാവയെ പള്ളിയിലേക്ക് സ്വീകരിച്ചാനയിച്ചു. തുടർന്ന് നടന്ന സ്വീകരണ സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. വലിയ മെത്രാപ്പോലിത്ത എബ്രഹാം മാർ സേവേറിയോസ് അധ്യക്ഷനായി.
അങ്കമാലി മേഖലാ മെത്രാപ്പോലിത്ത മാത്യൂസ് മാർ അന്തിമോസ്, ഏല്യാസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത, ബെന്നി ബഹനാൻ എംപി, എംഎൽഎമാരായ റോജി എം. ജോൺ, അൻവർ സാദത്ത്, അങ്കമാലി മുനിസിപ്പൽ ചെയർമാൻ അഡ്വ. ഷിയോ പോൾ, മുൻ മന്ത്രി ജോസ് തെറ്റയിൽ മുൻ എംഎൽഎ പി.ജെ. ജോയി, ജിസിഡിഎ ഡയറക്‌ടർ ബോർഡംഗം അഡ്വ. കെ.കെ. ഷിബു, നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ്, അങ്കമാലി ബസിലിക്ക റെക്‌ടർ ഫാ. ലൂക്കോസ് കുന്നത്തൂർ, അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി ഡയറക്‌ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ, കോൺഗ്രസ് (എസ്) നേതാവ് മാത്യൂസ് കോലഞ്ചേരി, വാർഡ് കൗൺസിലർ ലില്ലി ജോയി, പള്ളി വികാരി ഫാ. ഗീവർഗീസ് മണ്ണാറമ്പിൽ, സഹവികാരി ഫാ. എൽദോ ചെറിയാൻ, കെ.ഡി. റോയി, ഇ.പി. ജോർജ്, കെ.വൈ. വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
വർഗീസ് അരീക്കൽ കോർഎപ്പിസ്കോപ്പ ഭക്തിപ്രമേയവും റോയി കോച്ചാട്ട് കോർഎപ്പിസ്കോപ്പ അനുശോചന പ്രമേയവും ബേബി ജോൺ കോർഎപ്പിസ്കോപ്പ വിശ്വാസപ്രഖ്യാപന പ്രമേയവും അവതരിപ്പിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group