ശ്രീനാരായണ ധർമാചരണത്തിന്റെ അഭാവം ലഹരിയിലേക്ക് നയിക്കുന്നു -സ്വാമി അസംഗാനന്ദ ഗിരി

ശ്രീനാരായണ ധർമാചരണത്തിന്റെ അഭാവം ലഹരിയിലേക്ക് നയിക്കുന്നു -സ്വാമി അസംഗാനന്ദ ഗിരി
ശ്രീനാരായണ ധർമാചരണത്തിന്റെ അഭാവം ലഹരിയിലേക്ക് നയിക്കുന്നു -സ്വാമി അസംഗാനന്ദ ഗിരി
Share  
2025 Apr 20, 11:02 AM
MANNAN

പാലക്കാട് ജില്ലാ ഗുരുധർമപ്രചാരണസഭയുടെ 63-ാമത് ധർമമീമാംസാ പരിഷത്തും വാർഷിക പൊതുയോഗവും ഗുരുധർമപ്രചാരണസഭ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി ഉദ്ഘാടനം ചെയ്‌തു. സംശുദ്ധമായ ശ്രീനാരായണ ധർമാചരണത്തിൻ്റെ അഭാവമാണ് ഇന്നത്തെ സമൂഹത്തെ ലഹരിയിലേക്കും അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും നയിക്കുന്നതെന്ന് സ്വാമി പറഞ്ഞു. പുതിയ സമൂഹത്തെ ഇതിൽനിന്നും മോചിപ്പിക്കണമെങ്കിൽ ശ്രീനാരായണധർമം ആചരിക്കുമെന്ന് പ്രതിജ്ഞചെയ്ത് പ്രവർത്തിക്കുന്ന സമൂഹം മുന്നോട്ടുവരണമെന്നും സ്വാമി പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി. വിജയൻ അധ്യക്ഷനായി.


ജിഡിപിഎസ് കേന്ദ്ര രജിസ്ട്രാർ കെ.ടി. സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. സ്വാമി ജ്ഞാനതീർഥ, സ്വാമി നാരായണ ഭക്കാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി.


'സനാതനധർമവും ലോകസമാധാനവും' എന്ന വിഷയത്തിൽ എഴുത്തുകാരൻ സി.കെ. രവീന്ദ്രൻ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി വി. വിജയമോഹനൻ, വൈസ് പ്രസിഡന്റ് വി.പി. അനന്തനാരായണൻ, രക്ഷാധികാരികളായ വി.കെ. ദിവാകരൻ, ആർ. രാമകൃഷ്‌ണൻ, ചെമ്പക്കര സുകുമാരൻ, കേന്ദ്ര എക്സിക്യുട്ടീവ് അംഗം അഡ്വ. അമ്പിളി ഹാരീസ്, കേന്ദ്രസമിതി അംഗം കെ.കെ. ബാലസുബ്രമണ്യൻ, കോങ്ങാട് മണ്ഡലം സെക്രട്ടറി കെ.ടി. സജിമോൻ, സി.ജി. ജാനകി എന്നിവർ സംസാരിച്ചു. ഗുരുപൂജ, നൃത്തപരിപാടി എന്നിവയും നടന്നു.



MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2