സഹനത്തിൻ കുരിശുമെടുത്ത്...

സഹനത്തിൻ കുരിശുമെടുത്ത്...
സഹനത്തിൻ കുരിശുമെടുത്ത്...
Share  
2025 Apr 20, 10:55 AM
book

കട്ടപ്പന: കിഴക്കിൻ്റെ കാൽവരി എന്നറിയപ്പെടുന്ന എഴുകുംവയൽ കുരിശുമലയിൽ ദുഃഖവെള്ളിയാഴ്‌ചയിൽ വിശ്വാസികൾ മലകയറി.രാവിലെ മലയടിവാരത്തുള്ള ടൗൺ കപ്പേളയിൽനിന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ കുരിശിൻ്റെ വഴി പ്രാർഥന ചൊല്ലി പരിഹാര പ്രദക്ഷിണമായി മലമുകളിലെത്തി. തുടർന്ന് മലമുകളിലുളള ദേവാലയത്തിൽ ദുഃഖവെള്ളിയോടനുബന്ധിച്ചുള്ള പ്രത്യേക പ്രാർഥനകളും കുർബാനയും നടന്നു. മലമുകളിലുള്ള കർമങ്ങൾക്ക് എഴുകുംവയൽ കുരിശുമല ഡയറക്ടർ ഫാ. തോമസ് വട്ടമല, അസിസ്റ്റൻ്റ് വികാരി ഫാ. ലിബിൻ വള്ളിയാംതടം, ഫാ. ആൻ്റണി പാലപ്പുളിക്കൽ, ഫാ. അമൽ മണിമലക്കുന്നേൽ എന്നിവർ സഹകാർമികരായി. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽനിന്ന് സ്വകാര്യ ബസുകളും കെഎസ്ആർടിസിയും സർവീസ് നടത്തി.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI