
ആലാ : ആധ്യാത്മികതയിലൂടെ കാലത്തെ നേരിടുകയും പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുകയുംചെയ്‌ത ശ്രീനാരായണഗുരുവിന്റെ മാതൃക പിൻതുടരണമെന്ന് ശ്രീനാരായണ വിശ്വധർമ മഠം അധ്യക്ഷൻ സ്വാമി ശിവബോധാനന്ദ പറഞ്ഞു. അവരെ അനുശീലനം ചെയ്‌താൽ ജീവിതവിജയം ഉറപ്പാക്കാം. ഭൗതികവിജയം മാത്രമല്ല, ആധ്യാത്മികവിജയവും നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ആലാ ഗ്രാമസേവാസമിതി സംഘടിപ്പിച്ച ഹിന്ദുമതപരിഷത്തിന്റെ മൂന്നാംദിനം അധ്യക്ഷപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 'മാറുന്ന സാമൂഹികത, മാറേണ്ട ഹിന്ദുസ്ത്രീത്വം' എന്ന വിഷയത്തിൽ ഡോ. കെ.എസ്. ഇന്ദുലേഖാനായർ മുഖ്യപ്രഭാഷണം നടത്തി. സമകാലികമായ സ്ത്രീത്വത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാർഗങ്ങൾ സനാതനധർമത്തിന്റെ ചരിത്രവീഥികളിലുണ്ടെന്ന് അവർ പറഞ്ഞു. പാശ്ചാത്യ ഫെമിനിസത്തിന്റെ വഴി സ്വീകരിക്കാതെ ദേശീയമായ വഴിയിൽത്തന്നെ ഭാരതീയസ്ത്രീത്വത്തിന് ഉയരാനാകുമെന്നും അവർ കൂട്ടിച്ചേർത്തു.
തുടർന്ന് 'അരാജകവാദങ്ങളിൽ ഉഴലുന്ന ഹിന്ദുയുവത്വം' എന്ന വിഷയത്തിൽ സാംസ്കാരികപ്രവർത്തകൻ കാ.ഭാ. സുരേന്ദ്രൻ പ്രഭാഷണം നടത്തി. യുവതലമുറയ്ക്ക് ലക്ഷ്യബോധം നഷ്‌ടപ്പെടുന്നത് ദേശീയമായ ഉൾക്കാഴ്ചകൾ ഇല്ലാത്തതുകൊണ്ടാണെന്ന് അദ്ദേഹം വിശദീകരിച്ചു. ബാലഗോകുലം ആലാ മണ്ഡലം പ്രവർത്തകരായ എ.കെ. മഹേശ്വരൻ, രാജശേഖരൻ, ശിവാനി രാധേഷ് എന്നിവർ സംസാരിച്ചു.
ഹിന്ദുമത പരിഷത്തിന്റെ നാലാംദിനമായ വെള്ളിയാഴ്‌ച വൈകീട്ട് 5.30-ന് ഇന്ത്യൻ സയന്റിഫിക് ഹെറിറ്റേജ് ഫൗണ്ടേഷൻ സ്ഥാപകൻ ആചാര്യ ഡോ.എസ്. രാമകൃഷ്‌ണ ശർമ മംഗലാപുരം 'ധർമാചരണം നിത്യജീവിതത്തിൽ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. തുടർന്ന് 'മലയാളിയുടെ മതജീവിതം' എന്ന വിഷയത്തിൽ അഡ്വ. ഷോൺ ജോർജ് പ്രഭാഷണം നടത്തും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group