
കായംകുളം വ്രതാനുഷ്‌ഠാനങ്ങളിലൂടെ ലഭിച്ച ആത്മീയവിശുദ്ധിയോടെ വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. പള്ളികളിൽ നടന്ന പെരുന്നാൾനമസ്ക്കാരത്തിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു.
സംയുക്ത ഈദ്‌ഗാഹ് കമ്മിറ്റി കായംകുളം എംഎസ്എം കോളേജ് മൈതാനിയിൽ സംഘടിപ്പിച്ച ഈദ്‌ഗാഹിൽ മസ്‌ജിദ് റഹ്മാൻ ഇമാം നവാസ് അസ്ഹരി പ്രഭാഷണം നടത്തി. സ്രഷ്ടാവിനു സമ്പൂർണ സമർപ്പണവും സൃഷ്ടികളോട് അളവറ്റ കാരുണ്യവുമാണ് പെരുന്നാളിൻ്റെ സവിശേഷത. ചുറ്റുവട്ടത്തെ മനുഷ്യരുടെ ജീവിതപ്രശ്‌നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടല്ലാതെ വിശ്വാസികൾക്ക് നാഥനെ കണ്ടെത്തുക സാധ്യമല്ലെന്ന് നവാസ് അസ്ഹരി പറഞ്ഞു ഈദ്ഗാഹ് കമ്മിറ്റി ചെയർമാൻ പ്രൊഫ.എ. ഷാജഹാൻ, കൺവീനർമാരായ വൈ. ഇർഷാദ്, ഹസൻകുഞ്ഞ്, കെ.എച്ച്. നുജും, എസ്. മുജീബ്റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
പുത്തൻതെരുവ് മുസ്‌ലിം ജമാഅത്തിൽ ഉനൈസ് അസ്ഹരി, മുഹ്യിദ്ദീൻപള്ളിയിൽ ഇമാമുദ്ദീൻ സഖാഫി, കൊറ്റുകുളങ്ങര ഖാദിരിയ്യാ മസ്ജിദിൽ അബ്‌ദുൽ സമദ് ബുർഹാനി, കായംകുളം ടൗൺപള്ളിയിൽ കെ. ജലാലുദ്ദീൻ മൗലവി, കായംകുളം (കുറുങ്ങാട്) ഷഹിദാർ മുസ്‌ലിം ജമാഅത്തിൽ താജുദ്ദീൻ ബാഖവി, കീരിക്കാട് മുസ്‌ലിം ജമാഅത്തിൽ ഷിഹാബുദ്ദീൻ സഖാഫി, ഐക്യജങ്ഷൻ മുസ്‌ലിം ജമാഅത്തിൽ സജ്ജാദ് സഖാഫി, പത്തിയൂർ ജുമാമസ്ജിദിൽ അബ്‌ദുൽ റഷീദ് സഖാഫി, കുറ്റിത്തെരുവ് മുസ്ലിം ജമാഅത്തിൽ ജലാലുദ്ദീൻ മഅദനി, കായംകുളം പുതിയിടം മസ്ജിദിൽ അബൂബക്കർ സിദ്ദീഖ് ഫാളിൽ മന്നാനി, പുതുപ്പള്ളി വടക്ക് മുസ്ലിം ജമാഅത്തിൽ മുഹമ്മദ് ബാദ്ഷ സഅദി, രണ്ടാംകുറ്റി മസ്‌ജിദിൽ അബ്‌ദുൽ ഖാദർ സഖാഫി എന്നിവർ പെരുന്നാൾനമസ്‌കാരത്തിനു നേതൃത്വം നൽകി.
മുതുകുളം വ്രതവിശുദ്ധിയുടെ നിറവിൽ വിശ്വാസികൾ ചെറിയപെരുന്നാൾ ആഘോഷിച്ചു. പള്ളികളിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് നൂറുകണക്കിനു പേർ പങ്കെടുത്തു.
മുതുകുളം ജമാ അത്തിൽ നടന്ന ഈദ് നമസ്‌കാരത്തിന് ഇമാം ഹനീഫ ഫൈസി നേതൃത്വം നൽകി. പുതിയവിള മസ്‌ജിദുൽ മഗ്‌സിറയിൽ ചീഫ് ഇമാം ഉവൈസ് ഫൈസിയുടെ നേതൃത്വത്തിലായിരുന്നു പെരുന്നാൾ നമസ്കാരം. തുടർന്ന്, ലഹരിവിരുദ്ധപ്രതിജ്ഞയുമെടുത്തു.
വന്ദികപ്പള്ളി ജുമാ മസ്‌ജിദിൽ മുഖ്യഇമാം ഷമീർ അസ്‌ലമി നേതൃത്വം നൽകി. ചിങ്ങോലി മുക്കുവശ്ശേരി ഹനഫി ജുമാ മസ്ജിദിൽ ഹാമിദ് കോയ ബാഫഖി തങ്ങൾ നമസ്കാരത്തിനു നേതൃത്വം നൽകി. കണ്ടല്ലൂർ ജമാ അത്തിൽ പെരുന്നാൾ നമസ്‌കാരത്തിന് മുഖ്യമാം അബ്‌ദുൽ റഷീദ് ബാഖവിയാണ് നേതൃത്വം നൽകിയത്.
ആറാട്ടുപുഴ വടക്കേ ജുമാ മസ്‌ജിദിൽ മുഹമ്മദ് സാലിഹ് മദനിയും തെക്കേ ജുമാ മസ്‌ജിദിൽ ഇ.കെ. ജമാലുദ്ദീൻ മന്നാനിയും ചെറിയ പെരുന്നാൾ നമസ്കാരത്തിനു നേതൃത്വം നൽകി.
ആറാട്ടുപുഴ പടിഞ്ഞാറേ ജുമാ മസ്‌ജിദിൽ പി.കെ. അബ്‌ദുൽ ഹമീദ് സഅദിയും ആറാട്ടുപുഴ മസ്‌ജിദുൽ റായ (എസി പള്ളി)യിൽ അബ്‌ദുൽ റൗഫ് ഫൈസിയുമാണ് നേതൃത്വം നൽകിയത്.
ഹരിപ്പാട് ഒരുമാസക്കാലം നീണ്ടുനിന്ന വ്രതാനുഷ്‌ഠാനത്തിനു പരിസമാപ്തി കുറിച്ചുകൊണ്ട് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. ഈദ്ഗാഹിലും പള്ളികളിലും പെരുന്നാൾ നമസ്കാരം നടന്നു. ഹുദാ മസ്‌ജിദ് മൈതാനത്തെ ഈദ്ഗാഹിൽ പെരുന്നാൾ നമസ്‌കാരത്തിന് അഡ്വ.എം. താഹ നേതൃത്വം നൽകി. കേരള നദുവത്തുൽ മുജാഹിദീൻ്റെ നേതൃത്വത്തിൽ കെവി ജെട്ടിക്കു സമീപം നടന്ന ഈദ്ഗാഹിൽ അബ്‌ദുല്ല മൗലവി നമസ്കാരത്തിനു നേതൃത്വം നൽകി.
തൃക്കുന്നപ്പുഴ പാനൂർ വരവുകാട് ജുമാ മസ്‌ജിദിൽ കെ.കെ.എം. സലിം ഫൈസി, പാനൂർ പാലത്തറ ജുമാ മസ്‌ജിദിൽ നൗഷാദ് നിസാമി, പല്ലന ജുമാ മസ്‌ജിദ് അയ്യൂബ് സഖാഫി, ചിങ്ങോലി മുക്കുവശ്ശേരി ഹനഫി ജുമാ മസ്ജിദിൽ ഹാമിദ് ബാഫഖി എന്നിവർ നമസ്‌കാരത്തിനു നേതൃത്വം നൽകി.
താമല്ലാക്കൽ മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ അസയിദ് ജാഫർ സാദിഖ് അൽബുഖാരി സഖാഫിയും താമല്ലാക്കൽ ബദർ മസ്‌ജിദിൽ അൻസിൽ ബാഖവിയും ആനാരി ജുമാ മസ്‌ജിദിൽ അഹ്‌ദുള്ള മുബാറക് ജൗഹരിയും കാർത്തികപ്പള്ളി ജുമാ മസ്ജിദിൽ എച്ച്. ഇമാമുദ്ദീൻ ഉമരിയ്യും മേൽനോട്ടം വഹിച്ചു.
ഡാണാപ്പടി ജുമാ മസ്‌ജിദിൽ ഉമറുൽ ഫാറൂഖ് ബാഖവിയും ഹരിപ്പാട് ടൗൺ ജുമാ മസ്‌ജിദിൽ റിയാസ് അഹ്‌സനി അൽഹികമിയും നമസ്ക്‌കാരത്തിനു നേതൃത്വം നൽകി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group