
പുത്തൻകുരിശ്: സഭയിൽ ശാശ്വത സമാധാനമുണ്ടാകണമെന്നും എല്ലാക്കാലവും വ്യവഹാരങ്ങളുമായി മുന്നോട്ടുപോകാൻ കഴിയുമോയെന്നും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ. പുത്തൻകുരിശിൽ സ്ഥാനാരോഹണത്തിനുശേഷം നടന്ന അനുമോദനയോഗത്തിൽ മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സഭയിൽ സമാധാനമുണ്ടാകാൻ ചർച്ചകൾക്ക് തുടക്കംകുറിക്കാൻ ഞങ്ങൾ തയ്യാറാണ്. ദേവലോകത്തെ ബാവ ചർച്ചയ്ക്ക് വിളിച്ചാൽ അദ്ദേഹവുമായി സംസാരിക്കാൻ ഞാൻ തയ്യാറാണ്.
സഭയുടെ അസ്ഥിത്വത്തിന് കോട്ടംതെറ്റാത്ത വിധത്തിലുള്ള ചർച്ചകളായിരിക്കും മുന്നോട്ടുവയ്ക്കുക. നമുക്ക് വ്യവഹാരങ്ങൾ അവസാനിപ്പിക്കാം. സഹോദരസഭകളെ പോലെ മുന്നോട്ടുപോകാം. വിട്ടുവീഴ്‌ച ചെയ്‌തുകൊണ്ടുള്ള സമാധാനമല്ലേ നമുക്ക് വേണ്ടതെന്നും ശ്രേഷ്‌ഠബാവ ചോദിച്ചു. പരിശുദ്ധ പാത്രിയർക്കീസ് ബാവ ചർച്ചകൾക്ക് എല്ലാവിധ പിന്തുണയും നൽകിയിട്ടുണ്ട്. ഓർത്തഡോക്സ് വിഭാഗവുമായി ചർച്ചകൾക്ക് ഈ സഭയ്ക്ക് ചില ധാരണകളുണ്ട്. പോരടിച്ച് എല്ലാം നഷ്‌ടപ്പെടുത്തിക്കളയാൻ ആഗ്രഹിക്കുന്നില്ല. കേസിന്റെ വഴിയേയാണോ പോകേണ്ടത് തോമസ് പ്രഥമൻ ബാവയുടെ പിൻഗാമിയായി സഭയെ ശുശ്രൂഷിക്കാൻ ഭാഗ്യം ലഭിച്ചതിൽ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു.
ഓർത്തെടുക്കാൻ ആഗ്രഹിക്കാത്ത പല കാര്യങ്ങളുമുണ്ട്. ഈ സമയത്തിൽ സഭയ്ക്ക് നഷ്‌ടപ്പെട്ട പള്ളികളുടെ ഓർമയാണ് ഹൃദയത്തിൽ വിങ്ങി നിൽക്കുന്നതെന്ന് തുറന്നുസമ്മതിക്കുന്നുവെന്നും ബാവ പറഞ്ഞു. മുന്നോട്ടുള്ള വഴികൾ അത്ര എളുപ്പമല്ല. എന്നാൽ ദൈവത്തിൻ്റെ കരവും അനുഗൃഹീതമായ മെത്രാപ്പോലിത്തമാരും ലക്ഷക്കണക്കിനായ വിശ്വാസികളുമുള്ളിടത്തോളം കാലം ഈ സഭയെ ആർക്കും തകർക്കാൻ കഴിയില്ല-ബാവ പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group