പ്രാർഥനാനിർഭരമായി റംസാനിലെ അവസാന വെള്ളിയാഴ്ച

പ്രാർഥനാനിർഭരമായി റംസാനിലെ അവസാന വെള്ളിയാഴ്ച
പ്രാർഥനാനിർഭരമായി റംസാനിലെ അവസാന വെള്ളിയാഴ്ച
Share  
2025 Mar 29, 09:30 AM
panda  first

മാന്നാർ : പുണ്യ റംസാനിലെ അവസാന വെള്ളിയാഴ്‌ച മസ്‌ജിദുകൾ വിശ്വാസികളാൽ നിറഞ്ഞു. ഇരുപത്തേഴാം രാവിൻ്റെ പൂർണതയ്ക്കു പിന്നാലെയെത്തിയ നോമ്പിലെ അവസാന വെള്ളിയാഴ്ച വിശ്വാസികൾ നേരത്തേ മസ്‌ജിദുകളിലെത്തി ഖുർആൻ പാരായണം ചെയ്‌തും പ്രാർഥനകളിൽ മുഴുകിയും കഴിഞ്ഞു.


ഇനിയുമേറെ റംസാനുകളെ വരവേൽക്കാൻ വിധിയുണ്ടാകണേ എന്ന പ്രാർഥനയിൽ മസ്‌ജിദുകളിൽ ഒരുമിച്ചുകൂടിയ ഓരോരുത്തരുടെയും മനസ്സ് നിറഞ്ഞു. നോമ്പിലൂടെയും ഖുർആൻ പാരായണത്തിലൂടെയും രാത്രി നമസ്കാരത്തിലൂടെയും ആർജിച്ചെടുത്ത ജീവിതവിശുദ്ധി


കാത്തുസൂക്ഷിക്കാൻ ഇമാമുമാർ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. പെരുന്നാൾദിനത്തിൽ ആരും പട്ടിണി കിടക്കരുതെന്ന ഇസ്‌ലാമിക നിർദേശം പാലിക്കുന്നതിനായി ഭക്ഷ്യധാന്യങ്ങളുടെ നിർബന്ധ സക്കാത്തായ ഫിത്വർ സക്കാത്തിനെക്കുറിച്ചും ഖുതുബയിൽ ഓർമ്മപ്പെടുത്തലുണ്ടായി.


മാന്നാർ ടൗൺ ജുമാ മസ്‌ജിദിൽ ചീഫ് ഇമാം കെ. സഹലബത്ത് ദാരിമി ഖുതുബക്കും നിസ്‌കാരത്തിനും നേതൃത്വം നൽകി. കുരട്ടിക്കാട് മസ്‌ജിദിൽ ഇമാം നിസാമുദ്ദീൻ നഈമിയും സലഫീ മസ്‌ജിദിൽ കോഴിക്കോട് അബ്‌ദുൽ മജീദ് മൗലവിയും പാവുക്കര ജുമാ മസ്‌ജിദിൽ ചീഫ് ഇമാം നൗഫൽ ഫാളിലിയും ഇരമത്തൂർ ജുമാ മസ്‌ജിദിൽ ചീഫ് ഇമാം ഡോ. മുഹമ്മദ് ജാബിർ അഹ്‌സനിയും ഖുതുബക്കും ജുമുഅ നിസ്ക്കാരത്തിനും നേതൃത്വം നൽകി.



SAMUDRA
SAMUDRA
MANNAN
kodakkadan
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW