
മല്ലപ്പള്ളി: കുട്ടികളിലും യുവാക്കളിലും വർധിച്ചുവരുന്ന അക്രമവാസനയെ ഗൗരവമായി കാണണമെന്നും സഹജീവികളോട് കരുണ കാണിക്കാൻ കുടുംബങ്ങളിൽ പരിശീലനം നൽകണമെന്നും തിരുവല്ല ആർച്ച്ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് ആവശ്യപ്പെട്ടു. ശാലോം വചനാഗ്നി ബൈബിൾ കൺവെൻഷനിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഫാ. ഷാജി തുമ്പയിൽച്ചിറയിൽ കുർബാന അർപ്പിച്ചു. ഫാ. ജിസൺ പോൾ വേങ്ങശ്ശേരിൽ മുഖ്യകാർമികത്വംവഹിച്ചു. എൽഎസ്‌ഡിപി സന്ന്യാസിനീ സമൂഹം സുപ്പീരിയർ ജനറൽ സിസ്റ്റർ റോസിലി, സെക്രട്ടറി ജനറൽ സിസ്റ്റർ പ്രീതി, ക്രിസ്തീയ ഗാനരചയിതാവും സംവിധായകനുമായ ബേബി ജോൺ കലയന്താനി. പി.ഡി. മാത്യു, സിബി പുല്ലൻപ്ലാവിൽ, ജയ്‌സ് കോഴിമണ്ണിൽ എന്നിവർ പ്രസംഗിച്ചു. പ്രൊഫ.ജേക്കബ് എം. ഏബ്രഹാം, വിൻസൻ്റ് വർഗീസ്, സിസ്റ്റർ പാവന തുടങ്ങിയവർ ബൈബിൾ കൺവെൻഷന് നേതൃത്വംനൽകി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group