
കുറ്റനാട് : യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസിന്റെറെ കാതോലിക്കാ സ്ഥാനാരോഹണത്തിൽ പാലിശ്ശേരി സെയ്ന്റ് പിറ്റേഴ്സ് ആൻഡ് സെയ്ൻറ് പോൾസ് യാക്കോബായ സുറിയാനിപള്ളി ഇടവക വിശ്വാസികൾക്ക് അഭിമാനവും ആഹ്ലാദവും. പരുമല തിരുമേനിയുടെ നാലാം തലമുറയിൽപ്പെട്ട ജോസഫ് മാർ ഗ്രീഗോറിയോസ് പാലിശ്ശേരി ഇടവകക്കാരുമായി ഏറെ അടുപ്പവും വ്യക്തിബന്ധവും പുലർത്തുന്നുണ്ട്.
ചെറുപ്രായത്തിൽത്തന്നെ അദ്ദേഹത്തിൻ്റെ മുൻഗാമി പെരുമ്പള്ളി തിരുമേനിയോടൊപ്പം ചാലിശ്ശേരി ഇടവകയിലെത്തി പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. 1994-ൽ മലങ്കര മെത്രാപ്പോലീത്തയായശേഷം ചാലിശ്ശേരിയിലെത്തിയപ്പോൾ ഇടവക സ്വീകരണവും നൽകിയിരുന്നു. 1994, 2017 വർഷങ്ങളിൽ ചാലിശ്ശേരി എട്ടുനോമ്പ് പെരുന്നാൾ ശുശ്രൂഷകളിലും തിരുമേനി മുഖ്യ കാർമികനായി. 2013-ൽ ഇടവക വികാരി ഫാ. എ.എം. ജോബ് കശീശ്ശായുടെ സംസ്‌കാര ശുശ്രൂഷയ്ക്ക് മുഖ്യ കാർമികത്വം വഹിച്ചതും മെത്രാപ്പോലീത്തയായിരുന്നു. പരുമലതിരുമേനി ഊർശ്ലേം യാത്രയിൽ അവസാനം സന്ദർശനം നടത്തിയതും പാലിശ്ശേരി യാക്കോബായ പള്ളിയിലാണ്.
സ്ഥാനാരോഹണം നടക്കുന്ന ചൊവ്വാഴ്‌ച രാവിലെ 9.30-ന് പള്ളിയിൽ വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ കുർബാനയും പ്രത്യേക പ്രാർഥനയും നടത്തും. ഞായറാഴ്ച പുത്തൻകുരിശിൽ നടക്കുന്ന പ്രത്യേക ശുശ്രൂഷയിലും അനുമോദന സമ്മേളനത്തിലും ഇടവകയിൽനിന്ന് നിരവധി വിശ്വാസികൾ പങ്കെടുക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group