ശുഭാനന്ദഗുരുദേവ പഠനകേന്ദ്രം സ്ഥാപിക്കും -സജി ചെറിയാൻ

ശുഭാനന്ദഗുരുദേവ പഠനകേന്ദ്രം സ്ഥാപിക്കും -സജി ചെറിയാൻ
ശുഭാനന്ദഗുരുദേവ പഠനകേന്ദ്രം സ്ഥാപിക്കും -സജി ചെറിയാൻ
Share  
2025 Mar 24, 09:27 AM
panda  first

മാന്നാർ : ശുഭാനന്ദഗുരുദേവൻ്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി സാംസ്കാരികവകുപ്പിൻ്റെ നേതൃത്വത്തിൽ ശുഭാനന്ദഗുരുദേവ പഠനകേന്ദ്രം സ്ഥാപിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെറുകോൽ ശുഭാനന്ദാശ്രത്തിലെ മുൻ മഠാധിപതി ഗുരുപ്രസാദ് ഗുരുദേവൻ്റെ 118-ാമത് പൂരാടം ജന്മനക്ഷത്ര മഹോത്സവത്തോടനുബന്ധിച്ചു നടന്ന ജന്മനക്ഷത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശ്രീശുഭാനന്ദാ ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ അധ്യക്ഷനായി.


ആശ്രമാധിപതി ദേവാനന്ദ ഗുരുദേവൻ അനുഗ്രഹപ്രഭാഷണം നടത്തി. സീറോ മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര ഭദ്രാസനാധിപൻ റവ. ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആശീർവദിച്ചു. കേരള മുസ്‌ലിം യുവജന ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് എം. മാങ്കാങ്കുഴി, പി.എം.എ. സലാം മുസ്‌ല്യാർ, സ്വാമി നിത്യാനന്ദൻ, വാർഡ് അംഗം ബിന്ദു പ്രദീപ്, സ്വാമി വിവേകാനന്ദൻ ട്രസ്റ്റ് ഉപദേശകസമിതി അംഗം രാമചന്ദ്രൻപിള്ള വള്ളികുന്നം എന്നിവർ സംസാരിച്ചു.


രാവിലെ സമാധിമണ്ഡപങ്ങളിൽ പുഷ്‌പാർച്ചന, പ്രാർഥന, ആശ്രമപ്രദക്ഷിണം എഴുന്നള്ളത്ത്, എതിരേർപ്പ്, നേർച്ചസ്വീകരണം എന്നിവയ്ക്കുശേഷം നടന്ന സമൂഹാരാധനയിൽ ദേവാനന്ദ ഗുരുദേവൻ അനുഗ്രഹപ്രഭാഷണം നടത്തി.


വൈകീട്ട് കോട്ടയം സൗന്ദർരാജ്, കൊടുങ്ങൂർ ശ്രീക്കുട്ടൻ എന്നിവർ ചേർന്നവതരിപ്പിച്ച നാദസ്വരസേവ നടന്നു. തുടർന്ന് ആശ്രമപ്രദക്ഷിണം, എഴുന്നള്ളത്ത്, പ്രാർഥന എന്നിവയ്ക്കുശേഷം വള്ളികുന്നം ബ്രദേഴ്സ് അവതരിപ്പിച്ച ശ്രീശുഭാനന്ദ ഭക്തിഗാനസുധയും നടന്നു.



SAMUDRA
SAMUDRA
MANNAN
kodakkadan
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW