
തിരുവനന്തപുരം ദക്ഷിണേന്ത്യയിൽ സനാതനധർമത്തിന് മൂല്യച്യുതി ഉണ്ടാകുന്നതായും വിവിധ സന്ന്യാസസമൂഹത്തിൻ്റെ പിൻബലത്തോടെ സമൂഹത്തെ ധാർമികമൂല്യത്തിൽ ഉറച്ചുനിർത്താൻ ശ്രമിക്കണമെന്നും മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു.
ദശനാമി സമ്പ്രദായത്തിലെ ജുനാ അഖാഡയുടെ മഹാമണ്ഡലേശ്വർ ആയി തിരഞ്ഞെടുക്കപ്പെട്ട സ്വാമിക്ക് കോട്ടയ്ക്കകത്ത് തലസ്ഥാനത്തെ പൗരസമൂഹം നൽകിയ സ്വീകരണത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബംഗാളിലെ ആദ്യ സ്വാതന്ത്ര്യസമരം മുതൽ ചൈനായുദ്ധകാലംവരെ നിരവധ സന്ന്യാസിമാർ ജീവത്യാഗം ചെയ്‌തിട്ടുണ്ട്. സനാതനധർമത്തിനായി ഇപ്പോൾ ആധുനികശക്തികളോടാണ് യുദ്ധം നടത്തേണ്ടത്. സമ്മർദവും ഒറ്റപ്പെടലും ഒഴിവാക്കാൻ ആന്തരികമായ ബലത്തിനുമാത്രമേ സാധിക്കു - അദ്ദേഹം പറഞ്ഞു
ഏകഭാരതമെന്ന ചിന്ത വേണം - ഗവർണർ രാജേന്ദ്ര ആർലേക്കർ
ഏകാത്മകത നിലനിർത്താനും ശ്രേഷ്‌ഠഭാരത സൃഷ്ടിക്കും ഏകഭാരതമെന്ന ചിന്ത ഉണ്ടാകണമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. സ്വീകരണയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏകാത്മകതയ്ക്ക് വിള്ളലുണ്ടായപ്പോഴെല്ലാം രാജ്യം വിഭജിക്കുന്ന ചരിത്രമുണ്ടായിട്ടുണ്ട്.
വ്യത്യസ്‌ത സംസ്കാരം, മതം, ആചാരം എന്നിവയെല്ലാം ഒരു മഴവില്ലിലെ നിറംപോലെ ഒന്നിച്ചുചേർന്നതാണ്. 1000 വർഷം മുൻപ് ഭാരതത്തിന് ആദിശങ്കരനിലൂടെ സംസ്‌കൃതിയുടെ പാരമ്പര്യം നൽകിയ ചരിത്രം കേരളത്തിനുണ്ട്. ഏകാത്മകത നിലനിർത്താൻ കേരളത്തിന് കഴിയും.
സനാതനധർമത്തിൻ്റെ സംരക്ഷണം കടമയായി കരുതണമെന്നും അദ്ദേഹം പറഞ്ഞു. ബിഹാർ ഗവർണറായിരുന്ന സമയത്ത് ഒരു ഗ്രാമത്തിൽ ആദിശങ്കരന് ക്ഷേത്രം നിർമിക്കാൻ ശ്രമിച്ച കാര്യം ഗവർണർ അനുസ്‌മരിച്ചു.
സ്വാമി രാജവൈദ്യൻ മോഹൻലാൽ, അഖാഡ സന്ന്യാസിമാരായ വിശ്വംഭര ഭാരതി, പരമേശ്വർ ഭാരതി എന്നിവർ പങ്കെടുത്തു. സന്ന്യാസസമൂഹത്തിലെ മലയാളിയായ മാതാ അവന്തികാ ഭാരതി മഹാമണ്ഡലേശ്വറിനെ അനുഗമിച്ചിരുന്നു.
വെള്ളിയാഴ്ച രാവിലെ സ്വാമി ആനന്ദവനം ഭാരതി ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ശനിയാഴ്‌ച വർക്കല ശിവഗിരിമഠം, പന്മന ചട്ടമ്പിസ്വാമി ആശ്രമം, വള്ളിക്കാവ് മാതാ അമൃതാനന്ദമയി മഠം എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group