32,360 ബസ് ടിക്കറ്റുകൾ ശേഖരിച്ച് വിദ്യാർഥികൾ: ടിക്കറ്റ് മാലിന്യം ഹരിത കേരള മിഷന് കൈമാറി

32,360 ബസ് ടിക്കറ്റുകൾ ശേഖരിച്ച് വിദ്യാർഥികൾ: ടിക്കറ്റ് മാലിന്യം ഹരിത കേരള മിഷന് കൈമാറി
32,360 ബസ് ടിക്കറ്റുകൾ ശേഖരിച്ച് വിദ്യാർഥികൾ: ടിക്കറ്റ് മാലിന്യം ഹരിത കേരള മിഷന് കൈമാറി
Share  
2025 Mar 18, 09:30 AM
KKN

മയ്യിൽ : മുല്ലക്കൊടി യുപി സ്‌കൂളിലെ കുട്ടികൾ ശേഖരിച്ച 32,360 എണ്ണം ബസ്


ടിക്കറ്റുകൾ സംസ്കരണത്തിനായി ഏജൻസിക്ക് കൈമാറാൻ ഹരിത കേരളം മിഷന് കൈമാറി, പഞ്ചായത്ത് പ്രസിഡൻ്റ് എം.വി. അജിത ടിക്കറ്റുകൾ ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗം എം. അസൈനാർ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ ഇ.കെ. സോമശേഖരൻ മുഖ്യാതിഥിയായി. പ്രഥമാധ്യാപകൻ സി. സുധീർ, ഹരിത കേരളം മിഷൻ ആർ.പി.പി.പി. സുകുമാരൻ, കെ.പി അബ്‌ദുൾ ഷുക്കൂർ കെ.സി. സതി, കെ.വി. സുധാകരൻ, പി. ലത എന്നിവർ സംസാരിച്ചു.


ഏറ്റവും കൂടുതൽ ടിക്കറ്റുകൾ ശേഖരിച്ചതിനുള്ള സമ്മാനം 8274 ടിക്കറ്റുകൾ ശേഖരിച്ച് അഞ്ചാം തരം വിദ്യാർഥികളും 6000 ടിക്കറ്റുകൾ ശേഖരിച്ച ആറ് എ. രണ്ടാം സമ്മാനവും നേടി. 2024 ഒക്ടോബറിൽ സ്‌കൂളിൽ ചേർന്ന ചടങ്ങിലാണ് ബസ് ടിക്കറ്റ് ശേഖരണമെന്ന ആശയം ഉയർന്നത്. അഞ്ച് മാസമായി മുല്ലക്കൊടി എയുപി സ്‌കൂളിലെ കുട്ടികളുടെ പ്രധാന ശ്രമം ബസ് ടിക്കറ്റ് ശേഖരണമായിരുന്നു. കഴിയാവുന്നിടത്തുനിന്നെല്ലാം കുട്ടികൾ ടിക്കറ്റുകൾ ശേഖരിച്ചിരുന്നു.


ഒറ്റത്തവണ ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്നവയിൽ പ്രധാനമാണ് ഇപ്പോൾ ബസ് ടിക്കറ്റ് ശേഖരണം. ഓരോ ദിവസവും സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയിൽ ടിക്കറ്റു ലഭിക്കാത്ത അവർ സഹയാത്രികരായ മുതിർന്നവരുടെ മുമ്പിൽ കൈനീട്ടിയും അധ്യാപകരോടും രക്ഷിതാക്കളോടും ചോദിച്ചുമാണ് ടിക്കറ്റുകൾ ശേഖരിച്ചത്.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan