
ഉദുമ: ഹിന്ദി മാതൃഭാഷയായ മധ്യപ്രദേശിൽ ജനിച്ചു. വളരുന്നത് ഇങ്ങ് കേരളത്തിൽ. പഠിക്കുന്നതാകട്ടെ കന്നഡ മീഡിയത്തിലും. ഹിന്ദിയും മലയാളവും കന്നഡയും മാതൃഭാഷയാക്കുന്ന മൂന്ന് സഹോദരികൾ ബേക്കൽ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇത്തവണ പത്താം തരം പരീക്ഷ എഴുതുന്നുണ്ട്. മുസ്കാൻ റാത്തോർ, രാഗിണി റാത്തോർ, ചാന്ദിനി റാത്തോർ എന്നിവരാണ് കന്നഡ ഒന്നാം പേപ്പർ നന്നായെഴുതി ആദ്യ ദിവസം സന്തോഷത്തോടെ പരീക്ഷാ ഹാൾ വിട്ടത്.
മൂത്തയാളായ മുസ്കകാൻ റാത്തോർ രണ്ടാം ക്ലാസുവരെ ജന്മനാട്ടിൽ പഠിച്ചിരുന്നു. കുടുംബം കളനാട്ടേക്ക് വന്നതോടെ മൂന്നുപേരും ബേക്കൽ എ.എൽ.പി.എസിൽ ഒന്നാം ക്ലാസിൽ ചേർന്നു. അങ്ങനെയാണ് സഹോദരങ്ങളെല്ലാം ഒരേ വർഷം പത്താം തരത്തിലെത്തുന്നത്. ഗ്വാളിയർ മൊറേനയിൽനിന്നും 30 വർഷം മുൻപ് മാർബിൾ ജോലിക്കെത്തി നിരോത്തം റാത്തോറിൻ്റെയും സീമ റാത്തോറിൻ്റെയും മക്കളാണിവർ.
മലയാളവും ഹിനിയും കന്നഡയും നന്നായി എഴുതാനും വായിക്കാനും കഴിയുന്ന ഈ കുട്ടികൾ മികച്ച വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി കന്നഡ മീഡിയത്തിന്റെ ചുമതലയുള്ള മുതിർന്ന അധ്യാപികയായ രജനിയും സ്കൂൾ പരിസ്ഥിതി ക്ലബിൻ്റെ ചുമതലയുള്ള അധ്യാപകൻ എ.കെ. ജയപ്രകാശും പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group