
തൃശ്ശൂർ: "ഞങ്ങളുടെ മകൾ പുറത്തേക്കിറങ്ങി ലോകം കണ്ട് വളരണമെന്ന് നിർബന്ധമുണ്ടായിരുന്നു. അവൾക്കുമുന്നിൽ വെല്ളുവിളികളേറെയുണ്ട്. അതുകൊണ്ട് അവളെ പുറത്തിറക്കാതിരിക്കാൻ ഞങ്ങൾക്കാവില്ലായിരുന്നു. ഇന്നിപ്പോൾ അഫ്രീൻ ഫാത്തിമയുടെ മാതാപിതാക്കളല്ലേയെന്ന് ചോദിച്ച് ആളുകൾ ഞങ്ങളെ തിരിച്ചറിയുമ്പോൾ ഏറെ സന്തോഷം. അവളിന്ന് നാട്ടിലെ താരമാണ്' രഹനയുടെ വാക്കുകളിൽ നിറയുന്നത് സന്തോഷവും അഭിമാനവും
തൃപ്രയാറിനടുത്ത് മുരിയാംതോട് വൈപ്പിപ്പാടത്ത് അൻസാറിന്റെയും രഹനയുടെയും മകൾ വി.എൻ. അഫ്രിൻ ഫാത്തിമയെ കാണാൻ കഴിഞ്ഞദിവസം തൃശ്ശൂർ കളക്‌ടർ അർജുൻ പാണ്ഡ്യൻ എത്തിയിരുന്നു. ബൗദ്ധികവെല്ലുവിളി നേരിടുന്ന അഫ്രിൻ ഫാത്തിമ, തൃശ്ശൂരിൽ ഭിന്നശേഷിക്കാർക്കായി സന്നദ്ധസംഘടന നടത്തിയ സൗന്ദര്യമത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയതിൽ അഭിനന്ദിക്കാനായിരുന്നു കളക്‌ടറുടെ സന്ദർശനം. സംസ്ഥാനതലത്തിലുള്ള മറ്റൊരു സൗന്ദര്യമത്സരത്തിനായി ഓഡിഷനും പൂർത്തിയാക്കി കാത്തിരിക്കുകയാണ് ഈ പ്ലസ് വൺ വിദ്യാർഥിനിയിപ്പോൾ. എം.എൽ.എ.മാരും മുൻ എം.പി.യുമെല്ലാം നേരത്തേ അഭിനന്ദനവുമായി എത്തിയിരുന്നു.
2007-ലാണ് അഫ്രിൻ ജനിച്ചത്. പ്രതിസന്ധികൾക്കിടയിലും മകളെ സന്തോഷത്തോടെ വളർത്താൻ രഹനയും അൻസാറും മറന്നില്ല. 'മൂന്നുവയസ്സിലേ മറ്റുകുട്ടികൾക്കൊപ്പം പ്ലേസ്‌കൂളിൽ വിട്ടു. അവിടെ നടന്ന ഫാഷൻ ഷോയിൽ പങ്കെടുപ്പിച്ചു. ആദ്യം പഠിച്ച കൊടുങ്ങല്ലൂർ അൽ അമീൻ സ്കൂളധികൃതരും ഏറെ പ്രോത്സാഹിപ്പിച്ചു. സ്‌കൂൾവാർഷികത്തിന് മറ്റുകുട്ടികൾക്കൊപ്പം സ്റ്റേജിൽ കയറ്റി. ഇപ്പോൾ കഴിമ്പ്രം എസ്.എൻ.ഡി.പി. എച്ച്.എസ്.എസിലാണ് പഠനം.
ഡിസംബർ 30-ന് തൃശ്ശൂരിൽ നടന്ന സൗന്ദര്യമത്സരത്തിന് ഭിന്നശേഷിക്കുട്ടികളുടെ കലാകൂട്ടായ്മയായ ടീം പൂമ്പാറ്റയാണ് പരിശീലനം നൽകിയത്. കൂട്ടായ്‌മയ്ക്ക് നേതൃത്വംവഹിക്കുന്ന ഫെബിനും അപർണയും ഏറെ പിന്തുണ നൽകി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group