
കോട്ടയം: കോട്ടയം സ്വദേശിയുടെ കടലിലുറക്കം തായ്‌ലൻഡിൽ ഹിറ്റാകുന്നു. ശനിയാഴ്ച രാവിലെ തായ്‌ലൻഡിലെ പട്ടായ ബീച്ചിലെ കടലിൽ പൊങ്ങിക്കിടക്കുന്ന ആളെക്കണ്ട് ടൂറിസ്റ്റുകളെ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ ഡ്രോൺ കടലിനുമുകളിൽ വട്ടമിട്ട് പറന്നു. നിരീക്ഷണത്തിൽ കണ്ടത് മനുഷ്യന്റെ മൃതദേഹമല്ലെന്നും ഒരാൾ 'ഉറങ്ങിക്കിടക്കുന്ന'താണെന്നും മനസ്സിലാക്കി.
കോട്ടയം ലയൺസ് ക്ലബ്ബ് പി.ആർ.ഒ. എം.പി.രമേഷ് കുമാറാണ് ബീച്ചിൽ വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടന്നത്. 30 മിനിറ്റോളം രമേഷ് കുമാർ കടലിന് മുകളിൽ പൊങ്ങിക്കിടന്നു. ഡ്രോണിൽ ചിത്രീകരിച്ച ഫോട്ടോകൾ ഇപ്പോൾ തായ്ലൻഡ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ബാങ്കോക്ക് സീനിയർ ചേംബർ യൂണിറ്റ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പോയതായിരുന്നു ഇദ്ദേഹം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group