
കോട്ടയം: പരിസ്ഥിതി മലിനീകരണത്തിനെതിരേയുള്ള ബോധവത്കരണത്തിൻ്റെ ഭാഗമായി സിവിൽ സ്റ്റേഷൻ വളപ്പിൽ പ്ലാസ്റ്റിക് ഉപയോഗിച്ച് കേരളത്തിൻ്റെ ഭൂപടം തീർത്തു. തദ്ദേശ സ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനും ചേർന്ന് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കവറുകളുപയോഗിച്ചായിരുന്നു ഭൂപടം നിർമാണം. ക്ലീൻ ഡ്രൈവ് വഴിയായിരുന്നു പ്രദർശത്തിനുള്ള പ്ളാസ്റ്റിക് ശേഖരിച്ചത്.
അവ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. പ്ലാസ്റ്റിക്കിൻ്റെ കൃത്യമായ സംസ്കരണം നടത്തുക, ഉപയോഗം കുറയ്ക്കുക, പുനരുപയോഗവും പുനർചംക്രമണവും നടത്തുക എന്നീ സന്ദേശം പൊതുജനങ്ങൾക്ക് നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം. ഉപയോഗശൂന്യമായ വസ്‌തുക്കളാൽ നിർമിച്ച അലങ്കാര വസ്‌തുക്കളുടെ പ്രദർശനവും ഇതോടൊപ്പം നടന്നു. അവ നിർമിച്ച വിദ്യാർഥിനി ആദിത്യ ബാബുവിനെ ചടങ്ങിൽ അനുമോദിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്.ശ്രീജിത്ത് പരിപാടി ഉദ്ഘാടനം ചെയ്‌തു. തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്‌ടർ ബിനു ജോൺ അധ്യക്ഷത വഹിച്ചു.
വലിച്ചെറിയൽ മുക്ത കാമ്പയിൻ്റെ ഭാഗമായി പ്രദേശങ്ങൾ സൗന്ദര്യവത്കരിക്കാൻ കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജിക്കും നഗരസഭകളുടെ സൗന്ദര്യവത്കരണത്തിനായി ജില്ലാ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ നിഷാ ഷാജിക്കും ചെടികൾ കൈമാറി.
തദ്ദേശ സ്വയംഭരണ വകുപ്പ് ജൂനിയർ സൂപ്രണ്ട് വി.എ.ഷാനവാസ്, ഗ്രാമസ്വരാജ് അഭിയാൻ കമ്യൂണിറ്റി ഡിവലെപ്‌മെൻ്റ് എക്‌സ്‌പെർട്ട് വിജയ് ഘോഷ്, രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ ജില്ലാ പ്രോജക്‌ട് മാനേജർ ആർ.രാഹുൽ, രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ ബ്ലോക്ക് കോഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group