
കണ്ണൂർ: കനൽജീവിതം നൽകിയ വേദനകളെ 'സ്വന്തം കാലിൽ നിന്ന് പോരാടി തോൽപ്പിച്ച് മുന്നേറാൻ കൊതിക്കുന്ന മകൾ. 15 ശസ്ത്രക്രിയയ്ക്ക് ശേഷം 22-30. വയസ്സിൽ പിച്ചവെച്ച് തുടങ്ങിയ മകളുടെ നിഴലും തണലുമായ ഉമ്മ. സെറിബ്രൽ പാൾസി ബാധിച്ച് ചക്രക്കസേരയിലായിരുന്ന പിലാത്തറ വിളയാങ്കോട്ടെ കെ.പി.റിസ്വാനയെയും ഉമ്മ കെ.പി.സജിനയെയും വിവരിക്കേണ്ടതിങ്ങനെയാണ്. ചികിത്സയ്ക്കായെടുത്ത കടത്തിൻ്റെ ജപ്തി നോട്ടീസുകൾ വാതിൽ മുട്ടിക്കൊണ്ടിരിക്കുന്നതിനിടയിലും റിസ്വാന പറയുന്നു. ബിരുദാനന്തര ബിരുദം കഴിഞ്ഞ് സിവിൽ സർവീസ് നേടണം.
റിസ്വാനയ്ക്ക് ഒരു വയസ്സായപ്പോഴാണ് അസുഖം തിരിച്ചറിഞ്ഞത്. ഡോക്ടറെ കണ്ടപ്പോൾ അസുഖം കാലുകളുടെ ചലനശേഷിയെ ബാധിക്കുന്ന ഒരുകൂട്ടം വൈകല്യങ്ങൾ അടങ്ങുന്ന സ്‌പാസ്റ്റിക് ഡൈപ്ലജിക് സെറിബ്രൽ പാൾസിയാണെന്ന് തിരിച്ചറിഞ്ഞു. പിന്നീട് ചക്രക്കസേരയിൽ ചികിത്സകളുടെ കാലമായിരുന്നു. നാലാംതരത്തിൽ പഠിക്കുമ്പോൾ ആറ് ശസ്ത്രക്രിയ നടത്തി. പല ഘട്ടങ്ങളിലായി ഒൻപതെണ്ണം വേറെയും. കണ്ണൂർ സ്വകാര്യ ആസ്പത്രിയിലെ ഡോ. മുഹമ്മദ് ഹർഷാദാണ് ഇപ്പോൾ ചികിത്സിക്കുന്നത്. 2023-ൽ ചെയ് ശസ്ത്രക്രിയയ്ക്കുശേഷമാണ് റിസ്വാന നടന്നുതുടങ്ങിയത്. അന്ന് ചികിത്സാ സഹായം നൽകി സന്മനസ്സ് കാണിച്ചത് സുരേഷ് ഗോപിയായിരുന്നു. മാസങ്ങൾക്കുശേഷം സുരേഷ്‌ഗോപി കണ്ണൂരിലെത്തിയപ്പോൾ അദ്ദേഹത്തെ കാണാൻ റിസ്വാന നടന്നെത്തിയത് വാർത്തയായിരുന്നു.
വിളയാങ്കോട് സെയ്റ്റ് മേരീസ്, പിലാത്തറ യു.പി., കടന്നപ്പള്ളി എച്ച്.എസ്., മാടായി ഗേൾസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു റിസ്വാനയുടെ സ്‌കൂൾപഠനം. മകളെ സജിന ഓട്ടോറിക്ഷയിൽ സ്‌കൂളിലെത്തിക്കും, തിരിച്ചുവീട്ടിലേക്കും. പിലാത്തറ സെയ്ൻ്റ് ജോസഫ്‌സ് കോളേജിൽ ബി.എ. ഇംഗ്ലീഷ് അവസാനവർഷ വിദ്യാർഥിയായ മകൾക്കൊപ്പം ഇന്നും ഉമ്മ പോകും. ക്ലാസിൽ ഇരുത്തി മടങ്ങും, റിസ്വാനയ്ക്കൊപ്തമായതിനാൽ മറ്റൊരു ജോലിക്കും പോകാനാകില്ല. അതിനിടയിലും സജിനയ്ക്ക് ചിന്ത ഒന്നേയുള്ളൂ കടങ്ങൾ എങ്ങനെ തീർക്കുമെന്നത്.
ചേച്ചിയുടെ പഠനത്തിനും ചികിത്സയ്ക്കും പണം കണ്ടെത്താൻ ഇളയ സഹോരദൻ ഫവാസ് പഠനം ഉപേക്ഷിച്ച് ജോലിക്ക് പോയിത്തുടങ്ങിയിരിക്കുകയാണ്. എന്നാൽ, അതുകൊണ്ടൊന്നുമാകുന്നില്ലെന്നതാണ് സ്ഥിതി. തിരുവനന്തപുരം സ്വദേശിയായ പിതാവ് കഴിഞ്ഞ എട്ടുവർഷമായി കുടുംബവുമായി ബന്ധപ്പെടാറില്ലെന്ന് സജിന പറയുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group