
തിരുവനന്തപുരം: നൊബേൽ സമ്മാന ജേതാക്കൾക്കൊപ്പം പ്രവർത്തിക്കുകയും സമ്മാനജേതാവിനെ തിരഞ്ഞെടുത്ത ജൂറിയിൽ അംഗമായിരിക്കുകയും ചെയ്‌ത ശാസ്ത്രപ്രതിഭയാണ് വ്യാഴാഴ്‌ച അന്തരിച്ച ഡോ. മാധവ ഭട്ടതിരി.ബയോകെമിസ്ട്രിയിൽ ലോകത്തെ മികച്ച ശാസ്ത്രജ്ഞനും അധ്യാപകനുമായിരുന്നു. 1985-ലെ കെമിസ്ട്രി നെബേൽ സമ്മാനജേതാവിനെ നിശ്ചയിക്കാനുള്ള ജൂറിയിൽ അംഗമായിരുന്ന ഡോ. ഭട്ടതിരി, ഇൻസുലിൻ കണ്ടുപിടിച്ച ഫ്രെഡറിക് ബാൻ്റിങ്, പാൾസ് എച്ച്. ബെസ്റ്റ് തുടങ്ങിയ നൊബേൽ ജേതാക്കൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. പ്രമേഹത്തെക്കുറിച്ചുള്ള ഉപരിപഠനത്തിന് അമേരിക്കയിലെത്തിയപ്പോൾ നൊബേൽ സമ്മാനജേതാവായിരുന്ന ബെർനാഡോ ഹൊസേയായിരുന്നു വഴികാട്ടി.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് കെമിസ്ട്രിയിൽ ബിരുദം നേടിയ അദ്ദേഹം നാഗ്‌പുർ സർവകലാശാലയിൽനിന്ന് ബയോകെമിസ്ട്രിയിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി. (പ്രമേഹപഠനത്തിൽ അവിടെനിന്ന് പിഎച്ച്.ഡി. നേടിയ ഭട്ടതിരി, 1960-ൽ അമേരിക്കയിലെ ടെക്സസ് സർവകലാശാലയിൽ പോസ്റ്റ് ഡോക്‌ടറൽ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കനേഡിയൻ സർക്കാരിൻ്റെ നാഷണൽ റിസർച്ച് കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയിലെ ആജീവാനന്നു അംഗവുമായിരുന്നു.
അമേരിക്കയിലും കാനഡയിലും ബ്രിട്ടനിലും വിവിധ സർവകലാശാലകളിൽ അധ്യാപകനായി ഏറെക്കാലം സേവനമനുഷ്‌ഠിച്ചു. മൂന്നാം ലോക രാജ്യങ്ങളിൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാനുള്ള ലണ്ടനിലെ ഇൻ്റർ യൂണിവേഴ്‌സിറ്റി കൗൺസിൽ ഫോർ ഹയർ സ്റ്റഡീസ് ഇൻ മെഡിസിൻ പ്രതിനിധിയായിരുന്നു. മലേഷ്യയിലും എത്യോപ്യയിലും നൈജീരിയയിലും ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിച്ചപ്പോൾ ബയോകെമിസ്ട്രി വിഭാഗം തലവനായിരുന്നു. അക്കാലത്ത് ലോകത്തെ പ്രമുഖ സർവകലാശാലകളിൽ വിസിറ്റിങ് ഫാക്കൽറ്റിയുമായിരുന്നു.
വിവിധ മെഡിക്കൽ സർവകലാശാലകൾ അദ്ദേഹത്തെ ആദരിച്ചിട്ടുമുണ്ട്. ഔദ്യോഗികരംഗത്തുനിന്നു വിരമിച്ചശേഷം തിരുവനന്തപുരത്ത് പൈപ്പിൻമൂടാണ് താമസിച്ചിരുന്നത്. കഴിഞ്ഞവർഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡോ. ഭട്ടതിരിയെ രാജ്‌ഭവനിലേക്കു ക്ഷണിച്ച് ആദരിച്ചിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group