ബാങ്കിന്റെ കരുതലും നിക്ഷേപകൻ്റെ സുമനസ്സും; ബാവമ്മയുടെ ആത്മാവിന് സന്തോഷത്തിൻ്റെ താക്കോൽ

ബാങ്കിന്റെ കരുതലും നിക്ഷേപകൻ്റെ സുമനസ്സും; ബാവമ്മയുടെ ആത്മാവിന് സന്തോഷത്തിൻ്റെ താക്കോൽ
ബാങ്കിന്റെ കരുതലും നിക്ഷേപകൻ്റെ സുമനസ്സും; ബാവമ്മയുടെ ആത്മാവിന് സന്തോഷത്തിൻ്റെ താക്കോൽ
Share  
2025 Feb 15, 09:41 AM
NISHANTH
kodakkad rachana
man

വിതുര : കളിയ്ക്കൽ സ്വദേശി ബാവമ്മയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും ബാങ്കും നന്മനിറഞ്ഞ ഒരു മനസും ചേർന്ന് തന്റെ മകന്റെ കിടപ്പാടം തിരികെനൽകിയതു കണ്ട്...വിതുര സർവീസ് സഹകരണ ബാങ്കിൽ നിന്ന് കിടപ്പാടം പണയംവെച്ച് എടുത്ത വായ്പ‌ തിരിച്ചടച്ച്, ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന മകൻ ജോയിയുടെപേരിൽ വീടും സ്ഥലവും രജിസ്റ്റർ ചെയ്‌തു കൊടുക്കണം എന്നതായിരുന്നു ബാവമ്മയുടെ ആഗ്രഹം. ബാങ്കിൻ്റെ ഇടപെടലും ഒരു നിക്ഷേപകന്റെ നല്ല മനസും ഒരുമിച്ചപ്പോൾ മരണാനന്തരമാണെങ്കിലും അത് യാഥാർഥ്യമാക്കി.


മകൻ മാത്രമുള്ള ബാവമ്മ 2019-ലാണ് 60,000 രൂപ ബാങ്കിൽനിന്ന് വായ്‌പയെടുത്തത്. കോവിഡ് കാലത്തു പോലും തവണ തെറ്റിക്കാതെ ഉള്ളതുപോലെ തിരിച്ചടവ് തുടർന്നു. 2022-ൽ വായ്‌പ പുതുക്കി. ആ തുകയുടെ പകുതിയോളം തിരിച്ചടച്ചു. എന്നാൽ, 2023-ലെ ദീപാവലി ദിനത്തിൽ അവർ വിടവാങ്ങി. ഇതോടെ വായ്‌പ അടവ് മുടങ്ങി. ഇതോടെ ബാധ്യത കൂടിക്കൂടി വന്നു. ബാവമ്മയെയും മകനെയും നേരിട്ട് അറിയാവുന്നതുകൊണ്ട് ബാധ്യത ഒഴിവാക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്ന് പരിശോധിച്ചു. ഇതിന്റെ ഭാഗമായാണ് ബാങ്ക് സെക്രട്ടറി പി.സന്തോഷ് കുമാർ തൻ്റെ സുഹൃത്തുകൂടിയായ ബാങ്കിലെ ഒരു നിക്ഷേപകനോട് ബാവമ്മയുടെ കഥ പറഞ്ഞത്.


ബാവമ്മയുടെ കഥ അറിഞ്ഞ നിക്ഷേപകൻ പലിശയടക്കം തിരിച്ചടയ്ക്കേണ്ട 30,200 രൂപയിൽ 25,000 രൂപ നൽകി. ബാക്കിത്തുക ബാങ്ക് ഇളവുചെയ്തു. ബാങ്ക് തന്നെ ഇടപെട്ട് ബാവയുടെ മകൻ ജോയിയുടെ പേരിൽ വീടും സ്ഥലവും രജിസ്റ്റർ ചെയ്തു.


SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW