വയോജനങ്ങളൊരു സർക്കീട്ട് പോയി കോഴിക്കോട്ടേക്ക്...

വയോജനങ്ങളൊരു സർക്കീട്ട് പോയി കോഴിക്കോട്ടേക്ക്...
വയോജനങ്ങളൊരു സർക്കീട്ട് പോയി കോഴിക്കോട്ടേക്ക്...
Share  
2025 Feb 14, 10:26 AM
vasthu
mannan

പുളിക്കൽ വാർധക്യത്തിന്റെ അവശത മറന്നും വിനോദത്തിന്റെ ആനന്ദം പകർന്നും കൂട്ടായ്മ്‌മയുടെ സൗഹൃദം അറിഞ്ഞും വയോജനങ്ങൾക്കായി പുളിക്കൽ പഞ്ചായത്ത് വിനോദയാത്ര സംഘടിപ്പിച്ചു. 'വയോജനങ്ങൾക്കൊരു സർക്കീട്ട്' എന്ന പേരിൽ പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു വിനോദയാത്ര സംഘടിപ്പിച്ചത്. കോഴിക്കോട് ഇരിങ്ങലിലെ ക്രാഫ്റ്റ് വില്ലേജ്. മീൻ വളർത്ത് കേന്ദ്രം എന്നിവ സന്ദർശിച്ചശേഷം അവിടെ ബോട്ടിങ്ങും നടത്തി.


മടക്കയാത്രയിൽ സംഘം കോഴിക്കോട് വരക്കൽ കടപ്പുറത്തെത്തി. അവിടെ ശക്തിയോടെ ചീറിപ്പാഞ്ഞു വരുന്ന തിരമാല കണ്ട് സംഘത്തിലെ ചിലർ പകച്ചുനിന്നു. ചിലരാകട്ടെ ഭക്തിയോടെ കൈകൂപ്പി. ഓർത്തെടുത്ത കയ്പ്പും മധുരവും നിറഞ്ഞ ജീവിതാനുഭവങ്ങൾ പങ്കുവെച്ച് തിര ഒഴിഞ്ഞ മണൽപ്പരപ്പിൽ എത്തിയപ്പോൾ എല്ലാവരും ചെറിയ കുട്ടികളായി കടലമ്മയെക്കണ്ട് മതിവരാതെ ഏറെനേരം അവിടെ ചെലവഴിച്ചു.


ആടിയും പാടിയും സ്നേഹം പങ്കുവെച്ചും സംഘാംഗങ്ങൾ യാത്ര അവിസ്മരണീയമാക്കി. പലരും ആദ്യമായാണ് ഉല്ലാസയാത്രയുടെ ഭാഗമാകുന്നതും. 21 വാർഡുകളിൽനിന്നായി 262 വയോജനങ്ങൾ യാത്രയിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ്ിൻ്റെ നേതൃത്വത്തിൽ അംഗങ്ങളും ജീവനക്കാരും ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ആദ്യാവസാനം നിർദേശങ്ങളുമായി വിനോദയാത്രയുടെ ഭാഗമായി. വയോജനങ്ങളുടെ മാനസികോല്ലാസം പൊതു സമൂഹത്തിൻ്റെ ഉത്തരവാദിത്വമാണെന്ന തിരിച്ചറിവിന്റെ ഭാഗമായാണ് വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. മുഹമ്മദ് പറഞ്ഞു


SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra