
മുട്ടം : കുട്ടിക്കാലത്ത് വല്യച്ഛനും അച്ഛനുമൊക്കെ പലപ്പോഴായി നൽകിയ നാണയങ്ങളുംമറ്റും ഒരെണ്ണംപോലും നഷ്‌ടപ്പെടാതെ സൂക്ഷിച്ചുവെച്ചിരിക്കുകയാണ് മുട്ടം കണ്ണംപള്ളിൽ അരുൺ മാത്യു. അതിപ്പോൾ വിദേശരാജ്യങ്ങളിലെ നാണയങ്ങളിലേക്കും നോട്ടുകളിലേക്കുമെത്തി.
രാജ്യത്ത് ആദ്യകാല കൈമാറ്റത്തിന് ഉപയോഗിക്കുന്ന ഡംപ്, ടിപ്പുസുൽത്താന്റെ നാണയം, തിരുവിതാംകൂർ നാണയമായ പണം, ഓട്ടക്കാലണ, അണ, ചക്രം എന്നിവയും വെള്ളി നാണയങ്ങളും 1, 2, 3, 5, 10, 20, 25, 50 പൈസകളും അരുണിന്റെ ശേഖരത്തിലുണ്ട്. വ്യത്യസ്‌തങ്ങളായ ഒരുരൂപ, 5 രൂപ, 10 രൂപ നാണയങ്ങളും സ്വാതന്ത്ര്യദിനനാണയങ്ങളുമുണ്ട്.
യൂ.എസ്.എ., ബ്രിട്ടൻ, ഈജിപ്‌ത്, ഇസ്രയേൽ, ഇറാൻ, ഇറാഖ്, യു.എ.ഇ., സൗദി, ഹോങ് കോങ്, ജമൈക്ക, കാനഡ, ഗ്രീസ്, തായ്‌ലൻഡ്, പാകിസ്‌താൻ, ശ്രീലങ്ക, ജോർദാൻ, കെനിയ, ബ്രൂണൈ, ഫ്രാൻസ്, സിംഗപ്പൂർ, എത്യോപ്യ, ക്രൊയേഷ്യ എന്നീ രാജ്യങ്ങളിലെ ആദ്യകാലംമുതൽ ഇന്നുവരെയുള്ള നാണയങ്ങളും നോട്ടുകളും ശേഖരത്തിലുണ്ട്. 1, 5, 10, 100 രൂപകളുടെ ഫാൻസി നമ്പരിലുള്ള നോട്ടുകളുമുണ്ട്.
'മുമ്പ് ചായക്കടയുണ്ടായിരുന്നു. എന്തെങ്കിലും പുതുമയുള്ള നോട്ടോ നാണയമോ കിട്ടിയാൽ സൂക്ഷിക്കാനായി വല്യച്ഛൻ ഏൽപ്പിക്കുമായിരുന്നു' -അരുൺ പറഞ്ഞു. അത് കളയാതെ സൂക്ഷിച്ചുവെച്ചു. തനിക്കും എന്തെങ്കിലും പുതിയ നാണയങ്ങൾ കിട്ടിയാൽ അതും കരുതിവെച്ചു. വിവിധ സ്ഥലങ്ങളിൽ നടക്കുന്ന എക്സിബിഷനുകളിൽ അരുൺ നാണയശേഖരവുമായി പങ്കെടുക്കാറുണ്ട്. തങ്കച്ചന്റെയും ചിന്നമ്മയുടെയും മകനായ അരുൺ മാത്യു മുട്ടം ടൗണിൽ സെയ്ന്റ് മരിയ ഇവൻ്റ്സ് എന്ന സ്ഥാപനം നടത്തുന്നു. വെള്ളറ ഗവ. സ്കൂൾ അധ്യാപിക മരിയ ജോസഹാണ് ഭാര്യ, മക്കൾ: ഏയ്ഞ്ചൽ മരിയ, അയാൻ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group