വാലന്റൈൻസ് ദിനാഘോഷം; ഹൊസൂർറോസിന് ആഭ്യന്തര വിപണിയിൽ നല്ലകാലം

വാലന്റൈൻസ് ദിനാഘോഷം; ഹൊസൂർറോസിന് ആഭ്യന്തര വിപണിയിൽ നല്ലകാലം
വാലന്റൈൻസ് ദിനാഘോഷം; ഹൊസൂർറോസിന് ആഭ്യന്തര വിപണിയിൽ നല്ലകാലം
Share  
2025 Feb 13, 10:44 AM
mfk

സേലം : വിവധ വർണങ്ങളിലുള്ള കട്ട് റോസുകളുടെ വിളനിലമാണ് കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരും പരിസരപ്രദേശങ്ങളും. ആയിരക്കണക്കിന് കർഷകരാണ് ഇവിടെ റോസ് കൃഷിചെയ്യുന്നത്. പുതുവർഷവും വാലന്റൈൻസ് ദിനവും ആശ്രയിച്ചാണ് ഇവിടത്തെ പ്രധാന വില്പന. ഇത്തവണ പലവിധ കാരണങ്ങളാൽ കയറ്റുമതി കുറഞ്ഞപ്പോൾ രൺലൈൻ വിതരണക്കാരുടെ സജീവസാന്നിധ്യംമൂലം ആഭ്യന്തര വിപണിയിൽ പൂക്കൾക്ക് നല്ല വിലകിട്ടുന്നുണ്ട്. ഹൊസൂർ, തേൻകനി കോട്ട, പാകലൂർ, തളി, കെലമംഗലം തുടങ്ങിയ പ്രദേശങ്ങളിൽ 2,000 ഏക്കറിൽ റോസ് കൃഷി ചെയ്യുന്നുണ്ട്. താജ് മഹാൽ, ലാഞ്ചി, കാർവെറ്റ് ഉൾപ്പെടെ 10 ഇനം റോസാപ്പൂക്കൾ ഇവിടെയുണ്ട്.


വാലന്റൈൻസ് ദിനത്തിന് മുന്നോടിയായി എല്ലാവർഷവും വൻതോതിൽ പൂക്കൾ കയറ്റുമതി ചെയ്യാറുണ്ട്.


കഴിഞ്ഞവർഷം ഏതാണ്ട് 30 ലക്ഷം പൂക്കൾ അവസാനദിവസങ്ങളിൽ കയറ്റുമതി ചെയ്‌തപ്പോൾ ഇത്തവണയത് 16 ലക്ഷം വരെയായി കുറഞ്ഞു. വരുംദിവസങ്ങളിലും കുറഞ്ഞ ഓർഡറുകൾ മാത്രമാണ് കിട്ടിയിരിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. ആഭ്യന്തര വിപണിയിൽ ആവശ്യക്കാർ കൂടിയതിനാൽ കയറ്റുമതിക്ക് പൂക്കൾ കിട്ടുന്നില്ലെന്ന് ഹൊസൂർ അസോസിയേഷൻ ഓഫ് സ്മോൾ ഫാർമേഴ്സ‌് പ്രസിഡൻ്റ് ബാലശിവപ്രസാദ് പറയുന്നു. ആവശ്യക്കാർ കൂടിയതോടെ കയറ്റുമതി ചെയ്യുമ്പോൾ കിട്ടുന്ന അതേവിലതന്നെ ആഭ്യന്തര വിപണിയിലും കർഷകർക്ക് കിട്ടുന്നു. റെഡ് റോസിൻ്റെ കയറ്റുമതിവില പൂവിന് 18 മുതൽ 24 രൂപവരെയാണെങ്കിൽ ആഭ്യന്തരവിപണിയിൽ 15 മുതൽ 22 രൂപവരെയുണ്ട്.


കളർറോസുകൾക്ക് കയറ്റുമതിവില 16 മുതൽ 20 രൂപവരെയുള്ളപ്പോൾ ആഭ്യന്തരവിപണിയിൽ 14 മുതൽ 18 രൂപവരെയുണ്ട്. കൃഷിയിടങ്ങളിൽ അന്നന്ന് വിളവെടുക്കുന്ന പൂക്കൾ ഓൺലൈൻ വിതരണ കമ്പനികൾ വൻതോതിൽ വാങ്ങുന്നുണ്ട്.


75 മുതൽ 80 ലക്ഷം പൂക്കൾവരെയാണ് ഓൺലൈൻ കമ്പനികൾ വാങ്ങിയിരിക്കുന്നതെന്ന് ബാലശിവപ്രസാദ് പറഞ്ഞു. പ്രദേശികതലത്തിലുള്ള ഉത്സവ സീസണും ഓൺലൈൻ വിതരണ കമ്പനികളുടെ സജീവമായ ഇടപെടലും മൂലമാണ് ആഭ്യന്തരവിപണിയിൽ പൂക്കളുടെവില കൂടിയിരിക്കുന്നത്. ഇതുമൂലം കർഷകരും വലിയ സന്തോഷത്തിലാണ്. കയറ്റുമതിചെയ്‌തിരുന്ന വ്യാപാരികളും ആഭ്യന്തരവിപണിയിൽ കൂടുതൽ ഇടപെടാൻ തുടങ്ങിയിട്ടുണ്ട്.



SAMUDRA

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan