പുനലൂരിൽ രുചിയെത്തി, ഉത്തരാഖണ്ഡിൽ നിന്നുവരെ

പുനലൂരിൽ രുചിയെത്തി, ഉത്തരാഖണ്ഡിൽ നിന്നുവരെ
പുനലൂരിൽ രുചിയെത്തി, ഉത്തരാഖണ്ഡിൽ നിന്നുവരെ
Share  
2025 Feb 13, 10:09 AM
KKN

പുനലൂർ: കൊല്ലത്തിന്റെ അസൽ കപ്പയും മീൻകറിയുംമുതൽ വടക്ക് ഉത്തരാഖണ്ഡിലെ പാവ് ബജിയും ഒഡിഷയിലെ ചിക്കൻ പക്കോഡയുംവരെ ഒറ്റ അടുക്കളയിൽനിന്നു രുചിക്കാം. ഇതിനായി പുനലൂരിലെ ചെമ്മന്തൂർ കെ.കൃഷ്ണ‌പിള്ള സാംസ്‌കാരികനിലയംവരെ വരേണ്ടതേയുള്ളൂ. ഭക്ഷണം കഴിച്ച്, കലാപരിപാടികളും കണ്ടുമടങ്ങാം.


കുടുംബശ്രീ ജില്ലാ മിഷനും നബാർഡും ചേർന്ന് പുനലൂരിൽ ആരംഭിച്ച ഭക്ഷ്യമേളയിലാണ് നാവിൽ വെള്ളമൂറിക്കുന്ന, വൈവിധ്യപൂർണമായ ഭക്ഷണയിനങ്ങൾ ഒന്നിച്ച് അണിനിരക്കുന്നത്. ഈമാസം 15 വരെ, രാവിലെ 9.30 മുതൽ രാത്രി ഒൻപതുവരെ നീളുന്ന മേള പുനലൂരിന് പുതിയ രുചിക്കൂട്ടുകൾ സമ്മാനിക്കുകയാണ്.


കൊല്ലം, ഇടുക്കി, മലപ്പുറം ജില്ലകൾക്കു പുറമേ ഉത്തരാഖണ്ഡിൽനിന്നും ഒഡിഷയിൽനിന്നും ഉൾപ്പെടെയുള്ള സംരംഭകർവരെ മേളയിൽ രുചിവൈവിധ്യങ്ങളുമായി എത്തിയിട്ടുണ്ട്.


തത്സമയം പാകംചെയ്യുന്ന സ്റ്റാളുകളാണ് മുഖ്യ ആകർഷണം. കൊല്ലത്തിൻ്റെ സ്വാദറിയിക്കുന്ന കുപ്പ, മീൻകറി, വിവിധതരം പായസം, ചുക്കുകാപ്പി, ഫ്രഷ് ജ്യൂസ്, ചായ, വിവിധയിനം പലഹാരങ്ങൾ, ഇടുക്കിയുടെ സ്പെഷ്യൽ പിടിയും കോഴിയും, പഴംപൊരി ബീഫ്, കിഴി പൊറോട്ട, വിവിധ ബീഫ് ചിക്കൻ വിഭവങ്ങൾ, മലപ്പുറം സ്പെഷ്യൽ മലബാർ ചിക്കൻ ബിരിയാണി, നെയ്ച്‌ചോറ് കടായി, കരിഞ്ചീരക കോഴി, മണവാളൻ കോഴി, ചിക്കൻ പൊട്ടിത്തെറിച്ചത്, ചിക്കൻ ചില്ലി, ബീഫ് ചില്ലി, പുട്ട് ബീഫ്, ചില്ലി ഗോപി....ഇങ്ങനെ നീളുന്നു കേരളത്തിൻന്റെ മെനു.


പാൻ ഇന്ത്യൻ വൈവിധ്യത്തിനായി ഉത്തരാഖണ്ഡിൻ്റെ സ്പെഷ്യൽ പാവ് ബജി, സ്പ്രിങ് പൊട്ടറ്റോ, ചിക്കൻ സൂഡിൽസ്, ചിക്കൻ ഫ്രൈഡ് റൈസ്, ചിക്കൻ മോമോസ്, പാനി പൂരി, വട പാവ്, ഒഡീഷയുടെ ചിക്കൻ പക്കോഡ, എഗ്ഗ് ബുർമ്മി, എഗ്ഗ് റോൾ, ചിക്കൻ റോൾ തുടങ്ങിയവ പുറമേ.


ഭക്ഷ്യമേളയോടൊപ്പം സജ്ജീകരിച്ച പ്രദർശന-വിപണനമേളയിൽ ജില്ലയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 14 കുടുംബശ്രീ സംരംഭകരുടെ ഉത്‌പന്നങ്ങളായ തേൻ, കൂണിന്റെ മൂല്യവർധിത ഉത്പന്നങ്ങൾ, അടുക്കള ഉപകരണങ്ങൾ, എൽ.ഇ.ഡി. ബൾബുകൾ, ഓർഗാനിക് സൗന്ദര്യവർധക ഉത്പന്നങ്ങൾ, അച്ചാറുകൾ, കറിമസാലകൾ, വസ്ത്രങ്ങൾ, ചെറുധാന്യ ഉത്പന്നങ്ങൾ തുടങ്ങിയവയും ലഭിക്കും.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan