ചാവക്കാട്: മണത്തല ചന്ദനക്കുടം നേർച്ചയിലെ പ്രധാന കാഴ്ചയാണ് താബുത്ത് കാഴ്ച. ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഭൗതികശരീരം രാജോചിത ബഹുമതിയോടെ മണത്തലയിലെത്തിച്ച് ഖബറടക്കിയതിന്റെ സ്മരണ പുതുക്കലാണ് താബുത്ത് കാഴ്‌ച. നേർച്ച കൊടിയേറ്റിയ ദിവസം വൈകീട്ട് അലങ്കാരത്തിനായി തെക്കഞ്ചേരിയിലേക്ക് കൊണ്ടുവന്ന താണുത്ത് രണ്ടാഴ്ചത്തെ അലങ്കാരത്തിനുശേഷം നേർച്ചയുടെ പ്രധാന ദിവസമായ ചൊവ്വാഴ്ച ആനകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് ജാറത്തിലെത്തിക്കുക.
നേർച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നുമാണ് താബൂത്തുകാഴ്‌ചയുടെ ജാറത്തിലേക്കുള്ള വരവ്. രാവിലെ ഒൻപതോടെ ചാവക്കാട് ടൗൺ പള്ളിക്കു പിന്നിൽനിന്ന് പുറപ്പെട്ട് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഉച്ചയ്ക്ക് 11.30 ഓടെ ജാറത്തിലെത്തും. താബൂത്തുകാഴ്‌ച കമ്മിറ്റി പ്രസിഡൻന്റ് കെ.വി. അലിക്കുട്ടി, സെക്രട്ടറി കെ.സി. നിഷാദ്, ട്രഷറർ കെ.വി. മനാഫ് എന്നിവരാണ് താബുത്ത് അലങ്കാരത്തിനും കാഴ്‌ചയ്ക്കും നേതൃത്വം നൽകിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group