ബിരിയാണിയുടെ മൊഹബ്ബത്തിൽ

ബിരിയാണിയുടെ മൊഹബ്ബത്തിൽ
ബിരിയാണിയുടെ മൊഹബ്ബത്തിൽ
Share  
2025 Jan 28, 09:55 AM
NISHANTH
kodakkad rachana
man

കൊച്ചി : "ഓരോ സുലൈമാനിയിലും ഒരിത്തിരി മൊഹബ്ബത്ത് വേണം. അത്


കുടിക്കുമ്പം ലോകം ഇങ്ങനെ പതുക്കെയായി വന്ന് നിക്കണം..." ഉസ്‌താദ് ഹോട്ടൽ എന്ന സിനിമയിൽ തിലകൻ ദുൽഖർ സൽമാനോടു പറയുന്ന ഡയലോഗ് ഓർമ്മിപ്പിക്കുന്നതുപോലെയായിരുന്നു ആ വേദി. ഉസ്ത‌ാദ് ഹോട്ടലിലെ ഫൈസിയായി ദുൽഖർ സൽമാൻ ചിരിതൂകി നിൽക്കുന്ന കട്ടൗട്ടിനെ സാക്ഷിയാക്കി അവർ മുപ്പതുപേരാണ് അവിടെ രുചിയുടെ മൊഹബ്ബത്ത് തൂവാനെത്തിയത്. ദം പൊട്ടിക്കുമ്പോൾ തന്നെ അതീവ രുചിയൂറും ബിരിയാണിയാണ് അതെന്ന് അടയാളപ്പെടുത്തുന്ന സുഗന്ധം അവിടെയെല്ലാം നിറഞ്ഞിരുന്നു. ബിരിയാണി കഴിച്ച് അതിനു പിന്നാലെ സുലൈമാനിയും നുകർന്ന് ആ വേദി നിറയുമ്പോൾ മാതൃഭൂമി - റോസ് ബ്രാൻഡ് കേരള ബിരിയാണി ക്വീൻ ജില്ലാതല മത്സരത്തിന് അതിമനോഹരമായൊരു അനുഭവത്തിന്റെ കൈയൊപ്പായി.


കോഴിക്കോടൻ ദം ബിരിയാണിയും തലശ്ശേരി സ്പെഷ്യൽ ബിരിയാണിയുമൊക്കെ നിറഞ്ഞ വേദിയിൽ വ്യത്യസ്‌തതയുടെ രുചിക്കൂട്ടുമായി കാന്താരി ബിരിയാണിയും മൂർഗ് മുംതാസ് ബിരിയാണിയുമൊക്കെ ചിലർ അവതരിപ്പിച്ചതോടെ കേരള ബിരിയാണി ക്വിനിൻ്റെ എറണാകുളം എഡിഷൻ അതി ഗംഭീരമായെന്നായിരുന്നു വിധികർത്താക്കൾ ഒന്നടങ്കം അഭിപ്രായപ്പെട്ടത്.


ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 30 പേരാണ് എറണാകുളം ഗോകുലം പാർക്ക് ഹോട്ടലിൽ നടന്ന മത്സരത്തിൽ പങ്കെടുത്തത്. കലൂർ സ്വദേശി ഷബീന സക്കറിയയും മലബാർ വനിതാ കൂട്ടായ്‌മയിലെ ബുഷ്റ റഷീദും ആയിഷ ഇഷാറയും കാക്കനാട് സ്വദേശി അപർണയും വെണ്ണല സ്വദേശി സുൽമ സൈഫുദ്ദീനുമൊക്കെ ആവേശപൂർവമാണ് മത്സരത്തിൽ പങ്കെടുക്കാനെത്തിയത്‌. കഴിക്കുന്നവരുടെ വയറുപോലെ തന്നെ മനസ്സും നിറയ്ക്കുന്നതാകണം ബിരിയാണിയെന്ന അഭിപ്രായമാണ് അവരെല്ലാം പങ്കുവെച്ചത്.


കാക്കനാട് താമസിക്കുന്ന ഡോ. സിതാര എ. അലി മത്സരത്തിൽ ഒന്നാം സമ്മാനം (25,000 രൂപ) നേടി. നസീമ ഖാലിദ് രണ്ടാം സമ്മാനവും (15,000) ആയിഷ ഇഷാറ മൂന്നാം സമ്മാനവും (10,000) നേടി.


ആദ്യമായി പാചകമത്സരത്തിൻ്റെ ആവേശ ലോകത്തേക്കെത്തിയ സിതാര തലശ്ശേരി ദം ബിരിയാണിയാണ് തയ്യാറാക്കിയത്. ആറുമാസം മുൻപ് മരിച്ചുപോയ ഉമ്മയുടെ ഓർമ്മകൾ മായാതെയാണ് ഉമ്മ പഠിപ്പിച്ച ബിരിയാണിയുടെ രുചിലോകത്ത് സിതാര വെന്നിക്കൊടി നാട്ടിയത്. മൂർഗ് മുംതാസ് ബിരിയാണിയുടെ വിസ്‌മയ രൂചിക്കൂട്ടൊരുക്കിയാണ് നസീമ ഖാലിദ് രണ്ടാം സമ്മാനത്തിന്റെ സന്തോഷത്തിലെത്തിയത്. തലശ്ശേരി ദം ബിരിയാണിയാണ് ആയിഷ ഇഷാറയെയും മൂന്നാം സമ്മാനത്തിന്റെ നിറവിലെത്തിച്ചത്.



SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW