ഇത് ലളിതയുടെ ‘ഓർമക്കൊട്ടാരം’

ഇത് ലളിതയുടെ ‘ഓർമക്കൊട്ടാരം’
ഇത് ലളിതയുടെ ‘ഓർമക്കൊട്ടാരം’
Share  
2025 Jan 24, 09:09 AM

തൃശ്ശൂർ: ഓർമകളുടെ ശേഖരമാണ് ലളിതയുടെ വീട്. ജലസേചനവകുപ്പിൽ നിന്ന് വിരമിച്ച എൻജിനീയർ 78-കാരി കെ.കെ. ലളിതയെ വ്യത്യസ്തയാക്കുന്നതും അവരുടെ വീടുതന്നെയാണ്. ചെമ്പുക്കാവ് കടവിൽ ലെയിനിലുള്ള 'തന്തിയിൽ ഹൗസ്' എന്ന വീട് ലളിതയോളം പഴക്കമുള്ള ഓർമകളുടെ കൊട്ടാരമാണ്. മകന് രണ്ടുവയസ്സുള്ളപ്പോൾ വാങ്ങിയ പാവപോലും ഇവിടെയുണ്ട്.


വിശ്രമജീവിതം നയിക്കുന്ന ലളിത, എൻജിനീയറിങ്ങിനു പഠിച്ച പുസ്തകങ്ങളും മക്കളുടെ കളിപ്പാട്ടങ്ങളും പഴയ ബാത്ത്ടബ്ബും വരെ അലങ്കാരവസ്തുക്കളായി മാറ്റിയിരിക്കുകയാണ്. തോരണത്തിൽ കെട്ടിയിട്ടും ചുമരിൽ പതിപ്പിച്ചും മേശയിലും ഷെൽഫിലും അടുക്കിവെച്ചും വീടുനിറയെ ഓർമകൾ നിറച്ചിരിക്കുകയാണിവർ.


ലളിതയുടെ മകൻ ആദ്യമായുപയോഗിച്ച സ്കൂട്ടറിലും പല സാധനങ്ങൾ അടുക്കിവെച്ചിട്ടുണ്ട്. "എപ്പോഴും മകൻ പറയും, സ്കൂട്ടർ വിൽക്കാമെന്ന്. ഞാൻ സമ്മതിക്കില്ല. ഭർത്താവ് പരേതനായ എൻ. ശ്യാമസുന്ദരത്തിനൊപ്പമുള്ള ഓർമകളും ഇതിലുണ്ട്. ഇതെല്ലാം എങ്ങനെയാണ് ഉപേക്ഷിക്കുക"യെന്ന് ലളിത ചോദിക്കുന്നു.


പഴയ സി.ഡി., ഗിഫ്റ്റ് പേപ്പർ, ബോളുകൾ, ഇലക്ട്രോണിക് വസ്‌തുക്കൾ, ചീട്ടുകൾ, പാവകൾ തുടങ്ങിയവയെല്ലാം തോരണത്തിൽ തൂക്കിയിട്ടിരിക്കുന്നു. ഭർത്താവും മകനും ശേഖരിച്ചുവെച്ച പഴയ കാസറ്റുകളും ലളിത സൂക്ഷിക്കുന്നു. പഴയ വാഷ്ബേസിനിലും ബാത്ത്ടബ്ബിലും മീനും പുട്ടുകുറ്റിയിലും കുപ്പികളിലും പഴയ കലത്തിലുമെല്ലാം ചെടികളും വളർത്തുന്നു.


സൂക്ഷിച്ചുവെച്ചിരുന്ന സാധനങ്ങളെല്ലാം പ്രദശിപ്പിച്ചുതുടങ്ങിയത് രണ്ടു വർഷം മുൻപാണ്.



SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan