നെടുമങ്ങാട് : ഈ വർഷത്തെ അഗസ്ത്യകൂടം ട്രക്കിങ്ങിനുള്ള ആദ്യസംഘം പുറപ്പെട്ടു. 95 പേരാണ് സംഘത്തിലുള്ളത്. ഇതിൽ ഏഴുപേർ സ്ത്രീകളാണ്. രാവിലെ ഏഴര മുതൽ തുടങ്ങിയ പരിശോധനകൾക്ക് ശേഷം ഒൻപത് മണിയോടെ ബോണക്കാട് ചെക്ക് പോസ്റ്റിൽ ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നു.
അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് കൺസർവേറ്റർ കെ.എൻ.ശ്യാം മോഹൻലാൽ ഫ്ളാഗ് ഓഫ് ചെയ്തു. വൈൽഡ് ലൈഫ് വാർഡൻ എസ്.വി.വിനോദ്, പേപ്പാറ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ജെ.സി. സലിൽജോസ്, തോടയാർ സെക്ഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജി.വി.ഷിബു, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.എസ്.അനുകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
പ്രതിദിനം നൂറുപേരെയാണ് അഗസ്ത്യകൂടത്തിലേക്ക് കടത്തിവിടുന്നത്. ഫെബ്രുവരി 22-ന് ട്രക്കിങ് അവസാനിക്കും.
ശിവരാത്രി ദിനത്തിൽ ആദിവാസി മൂപ്പന്മാർ അഗസ്ത്യകൂടത്തിലെത്തി ഗോത്രാചാര പൂജകൾ നടത്തുന്നതോടെയാണ് അഗസ്ത്യകൂടം ട്രക്കിങ് അവസാനിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group