പള്ളിക്കരയ്ക്ക് എന്നും ‘ലഹരി’ വോളിബോൾ

പള്ളിക്കരയ്ക്ക് എന്നും ‘ലഹരി’ വോളിബോൾ
പള്ളിക്കരയ്ക്ക് എന്നും ‘ലഹരി’ വോളിബോൾ
Share  
2025 Jan 17, 10:02 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

തിക്കോടി : പള്ളിക്കരയിലെയും സമീപപ്രദേശങ്ങളിലെയും ആളുകൾക്ക് വോളിബോൾ ഇന്നും ലഹരിയാണ്. ഇതിന്റെ നേർക്കാഴ്ചയാണ് ദിവസവും വൈകുന്നേരം പള്ളിക്കര വോളിബോൾ ഗ്രൗണ്ടിൽക്കാണുന്നത്. വാഹനങ്ങളുടെ നീണ്ടനിരയും, ജനക്കൂട്ടവും കാണുമ്പോൾ റോഡിലൂടെ യാത്രചെയ്യുന്ന മറ്റുദേശക്കാർ ടൂർണമെൻറാണോ എന്നാണ് ചോദിക്കുന്നത്. അത്രയും ജനങ്ങളാണ് കളികാണാനായി ഇവിടെയെത്തുന്നത്. മലബാർ ജിംഖാനയുടെ കാലംമുതൽ തുടങ്ങിയതാണ് പള്ളിക്കരയുടെ വോളിബോൾ പെരുമ. പഴയ തലമുറ കൊളുത്തിവെച്ച വോളിബോളിലുള്ള ആവേശത്തിന് ഒരു പോറലുമേൽക്കാതെ പിന്തുടരുകയാണ് പുതിയ തലമുറയും. ഇവർക്ക് വോളിബോൾ കളിമാത്രമല്ല, ജീവിതത്തിന്റെ ഭാഗവുമാണ്.


1975 മുതൽ ഇ.സി. ശ്രീധരൻ നമ്പ്യാരുടെപേരിൽ പ്രഗത്ഭ ടീമുകളെ അണിനിരത്തി പള്ളിക്കര റിക്രിയേഷൻ സെൻറർ ടൂർണമെൻറ്് നടത്തിയിരുന്നു. പിന്നീട്, കളിസ്ഥലം നഷ്ടമായതോടെ ടൂർണമെൻറുകൾ നിന്നുപോയി. ഇപ്പോൾ പള്ളിക്കര വോളിബോൾ ക്ലബ് (പി.വി.സി.) സ്വകാര്യവ്യക്തിയിൽനിന്ന് വൻതുകയ്ക്ക് സ്ഥലം വാടകയ്ക്കെടുത്താണ് കളിനടത്തുന്നത്.


ഇ.സി. ശ്രീധരൻ നമ്പ്യാർ ജ്വലിക്കുന്ന ഓർമ്മ


-കളിൽ പള്ളിക്കര-തിക്കോടി പ്രദേശത്തെ പ്രധാന വോളിബോൾ കളിക്കാരനായിരുന്നു പള്ളിക്കര തയ്യിൽ ഇ.സി. ശ്രീധരൻ നമ്പ്യാർ. പട്ടാളത്തിലെ ഇ.എം.ഇ.യിൽ ഹവിൽദാരായിരുന്ന ഇദ്ദേഹം ഇ.എം.ഇ.ക്കുവേണ്ടി പല പ്രമുഖടീമുകൾക്കെതിരേയും കളത്തിലിറങ്ങിയിരുന്നു. മാതൃഭൂമി സ്ഥാപക പത്രാധിപസമിതിയംഗം ടി.പി.സി. കിടാവിന്റെയും പാർവതി അമ്മയുടെയും മകനായ ഇദ്ദേഹം 1975-ലാണ് ഓർമ്മയാവുന്നത്. 1977-ൽ ഇദ്ദേഹത്തിന്‍റെ സ്മരണയ്ക്കായി പള്ളിക്കര റിക്രിയേഷൻ സെൻറർ എട്ടുവർഷം വോളിബോൾ ടൂർണമെൻറ്് നടത്തിയിരുന്നു.


വയോജനങ്ങളുടെ ആശ്വാസകേന്ദ്രം


പുറത്തൊന്നും പോകാൻകഴിയാതെ വീടുകളിൽമാത്രം ഒതുങ്ങിക്കഴിയുന്ന ഒട്ടേറെ വയോജനങ്ങൾക്ക് വലിയൊരാശ്വാസമാണ് ഈ വോളിബോൾ മൈതാനം. സായാഹ്നങ്ങളിൽ ഒത്തുചേരാനും തമാശകൾ പറഞ്ഞ് ഉല്ലസിക്കാനുമുള്ള സ്ഥലംകൂടിയാണിത്. ഇവർ എല്ലാദിവസവും വൈകുന്നേരങ്ങളിൽ കളികാണാനായി കൃത്യസമയത്തുതന്നെ ഇവിടെയെത്തുന്നു.



samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25