എടവണ്ണ : ആഗ്രഹങ്ങളുടെ ആകാശച്ചിറകിലേറി അമ്മക്കൂട്ടം യാത്രയിലായിരുന്നു. തീവണ്ടിയുടെ ചൂളംവിളിയിലും കടലിരമ്പത്തിലും അവർക്ക് പലതും പറയാനുണ്ടായിരുന്നു. ആ ആഹ്ലാദത്തിലാണ് അമ്മസംഘം യാത്ര കഴിഞ്ഞ് വീട്ടിലെത്തിയത്.
കുണ്ടുതോട് പ്രാദേശത്തെ 65 വയസ്സിനു മുകളിലുള്ള 50 അമ്മമാർക്കാണ് വൈ.എം.സി.എ. വായനശാല ആൻഡ് ഗ്രന്ഥാലയം വിനോദയാത്രയൊരുക്കിയത്. തീവണ്ടിയാത്ര നടത്താനും വിമാനത്താവളം കണ്ട്... കടലുകണ്ട്... കടപ്പുറത്ത്കൂടെ നടക്കാനുമൊക്കെ. ചൊവ്വാഴ്ച രാവിലെ ആറിന് കുണ്ടുതോടുനിന്ന് നിലമ്പൂർ റെയിൽവേ സ്റ്റേഷനിലേക്ക് ബസിൽ പുറപ്പെട്ട സംഘം അങ്ങാടിപ്പുറത്തേക്കാണ് തീവണ്ടിയാത്ര നടത്തിയത്.
തുടർന്ന് ബസിൽ കോഴിക്കോട്ടേക്ക് തിരിച്ചു. കരിപ്പൂർ വിമാനത്താവളം, പ്ലാനറ്റേറിയം, ബേപ്പൂർ തുറമുഖം തുടങ്ങിയവ സന്ദർശിച്ച് വൈകീട്ട് മടങ്ങി. പലർക്കും തീവണ്ടിയാത്ര ഉൾപ്പെടെയുള്ളവ ആദ്യാനുഭവമായിരുന്നുവെന്ന് വായനശാല ആൻഡ് ഗ്രന്ഥാലയം സെക്രട്ടറി എ. ഷറഫുദ്ദീൻ പറഞ്ഞു. കഴിഞ്ഞ തവണ വായനശാല ആൻഡ് ഗ്രന്ഥാലയം പ്രായമായ പുരുഷന്മാർർക്ക് വിനോദയാത്രയൊരുക്കിയിരുന്നു.
അമ്മമാർക്കും യാത്രയൊരുക്കണമെന്ന് അന്നേ അഭിപ്രായങ്ങൾ ഉയർന്നിരുന്നു. രാവിലെ കുണ്ടുതോടിൽ നടന്ന ചടങ്ങിൽ ഇവരുടെ ബന്ധുക്കൾ ഉൾപ്പെടെ യാത്രയാക്കാനെത്തിയിരുന്നു. വൈ.എം.സി.എ. വായനശാല ആൻഡ് ഗ്രന്ഥാലയം വൈസ് പ്രസിഡന്റ് പി.ടി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ. ഷറഫുദ്ദീൻ, കടവത്ത് അബ്ദുൽ അസീസ്, പുന്നോത്ത് സുഹൈൽ, എ. സലീമത്ത്, കെ. അശോകൻ, പി.ടി. ആതിഖ, കെ.പി. സബ്ന, സി.കെ. റസിയ, സഫ്ന മുഹ്സിൻ തുടങ്ങിയവർ നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group