പന്തക്കൽ : കിടപ്പുരോഗികളെ പരിചരിച്ചും അവർക്കായുള്ള പശ്ചാത്തല സൗകര്യമൊരുക്കിയും നീണ്ട 18 വർഷങ്ങൾ...മാഹി മുൻ എം.എൽ.എ.യും മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിലെ റിട്ട. ഹിന്ദി അധ്യാപകനുമായ ഡോ. വി.രാമചന്ദ്രൻ 79-ാം വയസ്സിലും സാന്ത്വനപരിചരണരംഗത്ത് സജീവം. 2006-ലാണ് ഇദ്ദേഹം ‘പള്ളൂർ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി ഫോർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ’ എന്ന സ്ഥാപനം രൂപവത്കരിച്ചത്. രോഗികളുടെ പരിചരണത്തിന് ഒഴിവുവേളകളിൽ റിട്ട.അധ്യാപികയായ ഭാര്യ സുധാലതയുമുണ്ടാകും ഒപ്പം.
36 വർഷത്തെ അധ്യാപനത്തിന് ശേഷം 2008-ലാണ് രാമചന്ദ്രൻ വിരമിച്ചത്. ഇതിനുശേഷം പാലിയേറ്റീവ് പ്രവർത്തനത്തിൽ കൂടുതൽ സജീവമായി. സ്ഥാപക പ്രസിഡന്റ് സ്ഥാനം 2016-ൽ മാഹി എം.എൽ.എ. യാകുന്നത് വരെ തുടർന്നു. ഇപ്പോൾ രക്ഷാധികാരിയാണ്. രോഗീപരിചരണത്തിന് പുറമെ നിത്യരോഗികളായ വീടില്ലാത്തവർക്ക് വീട് നിർമിച്ച് നൽകുക, സൗജന്യ കിറ്റ് വിതരണവും ചെയ്യുക, രോഗികളുടെ തകർച്ചയിലുള്ള വീടുകളുടെ അറ്റകുറ്റപ്പണി എന്നിവയും ഇവരുടെ പ്രവർത്തനപരിധിയിൽ വരുന്നു.
“കേരളത്തിൽ സർക്കാർ തലത്തിൽ പ്രൈമറി ആസ്പത്രികളിൽ പാലിയേറ്റീവ് വിങ് പ്രവർത്തിച്ച് പരിചരണം നൽകുന്നുണ്ടെങ്കിലും പുതുച്ചേരിയിൽ ഇത്തരം സൗകര്യങ്ങളില്ല. എം.എൽ.എ. ആയ ശേഷം സർക്കാർ തലത്തിൽ പാലിയേറ്റീവ് പോളിസി പദ്ധതി തുടങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല -ഡോ. രാമചന്ദ്രൻ പറയുന്നു. കാരുണ്യയുടെ നിലവിലെ പ്രസിഡന്റ് എം.പി.ശിവദാസൻ, ജന. സെക്രട്ടറി കെ.വത്സകുമാർ, കെ.രതി, പി.പി.ഇന്ദിര, സവിത ദിവാകർ എന്നിവരാണ് സേവനവഴിയിൽ ഒപ്പമുള്ളത്.
പന്തക്കൽ നാലുതറയിൽ ‘ദീപം’ എന്ന വീട്ടിലാണ് രാമചന്ദ്രന്റെ താമസം. മക്കൾ: മൻദീപ് (അധ്യാപകൻ, ന്യൂമാഹി എം.എം. ഹയർ സെക്കൻഡറി സ്കൂൾ), സന്ദീപ് (അധ്യാപകൻ, ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ).
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group