എം.ടി.യുടെ ഓർമ്മയിൽ തിരുനാവായയിൽ ബലിതർപ്പണം

എം.ടി.യുടെ ഓർമ്മയിൽ തിരുനാവായയിൽ ബലിതർപ്പണം
എം.ടി.യുടെ ഓർമ്മയിൽ തിരുനാവായയിൽ ബലിതർപ്പണം
Share  
2025 Jan 09, 10:09 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

തിരുനാവായ : എം.ടി.യുടെ ഓർമ്മകളിൽ, വേർപാടിന്റെ 15-ാം നാൾ തിരുനാവായ നാവാമുകുന്ദ ക്ഷേത്രക്കടവിൽ ബന്ധുക്കൾ ബലിതർപ്പണം നടത്തി. നിളയെ സാക്ഷിയാക്കി ത്രിമൂർത്തി സംഗമസ്ഥലമായ തിരുനാവായയിൽ ബ്രഹ്മാ, വിഷ്ണു, ശിവക്ഷേത്രങ്ങളിൽ തൊഴുത് കർമി ചൊല്ലിയ മന്ത്രങ്ങൾ ഏറ്റുചൊല്ലി കുടുംബാംഗങ്ങളും ബന്ധുക്കളും കർമങ്ങൾ നിർവഹിച്ചു.


എം.ടി.യുടെ ഭാര്യ കലാമണ്ഡലം സരസ്വതി, മകൾ അശ്വതി വി. നായർ, ഭർത്താവ് ശ്രീകാന്ത്, മകൻ മാധവ്, സഹോദരപുത്രരായ ടി. സതീശൻ, ടി. മോഹൻ ബാബു, സഹോദരീ പുത്രൻ എം.ടി. രാമകൃഷ്ണൻ, ബന്ധുക്കളായ മോഹൻ നായർ, ശ്രീരാമൻ തുടങ്ങി 17 പേരാണ് ബലിതർപ്പണം നടത്തിയത്. ബുധനാഴ്ച രാവിലെ 9.15-ന് തുടങ്ങിയ ബലിതർപ്പണച്ചടങ്ങുകൾ 10.30 വരെ നീണ്ടു. ദേവസ്വം മുതിർന്ന കർമി സി.പി. ഉണ്ണിക്കൃഷ്ണൻ ഇളയത് ചടങ്ങുകൾക്ക് കാർമികത്വംവഹിച്ചു. പ്രഭാതഭക്ഷണവും പ്രസാദഊട്ടും ബന്ധുക്കളുടെ വകയായി ക്ഷേത്രത്തിൽ നടന്നു. തിലഹോമം, സായുജ്യപൂജ, താമരമാല എന്നീ വഴിപാടുകൾ നേർന്നാണ് എം.ടി.യുടെ കുടുംബം മടങ്ങിയത്.


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25