നർക്കിലക്കാട് : മുപ്പത്തെട്ട് സെക്കൻഡ്കൊണ്ട് 84 രാജ്യങ്ങളുടെ സ്ഥാനവും പതാകയും തെറ്റുകൂടാതെ തിരിച്ചറിഞ്ഞ് ആറ് വയസ്സുകാരൻ. നറുക്കിലക്കാട്ടെ എയ്ഡൻ റിൻസ് മാത്യുവാണ് ഈ മിടുക്കൻ.
ലോക രാഷ്ട്രങ്ങളുടെ നിലവിലുള്ളതും പഴയതുമായ ദേശീയ പതാകകളിലെ നിറങ്ങളും ചിഹ്നങ്ങളും അവന് മനഃപാoമാണ്. വിപണിയിൽ ലഭ്യമായ ചില ലോക ഭൂപടങ്ങളിൽ കൊടുത്തിരിക്കുന്ന പതാകകളിലെ തെറ്റുകൾ അവൻ കണ്ടെത്തും. ഏഷ്യയിലെ അൻപത് രാജ്യങ്ങളടക്കം എൺപതിലധികം രാജ്യങ്ങൾ ഭൂപടത്തിൽ കൃത്യമായി വേഗത്തിൽ അടയാളപ്പെടുത്താനും കഴിയും.
മൂന്നാം വയസിൽ ടി.വി.യിലെ പൊതുവിജ്ഞാന പരിപാടിയിൽ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. ജമ്മു കശ്മീരിൽ സൈനികനായ റിൻസ് മാത്യുവിന്റെയും ബെംഗളൂരുവിൽ ഫിസിയോതെറാപ്പിസ്റ്റായ ജെസ്‌ലിൻ വർഗീസിന്റെയും മകനാണ് എയ്ഡൻ. മുത്തച്ഛനും കുന്നുംകൈ എ.യു.പി. സ്കൂൾ പ്രഥമാധ്യാപകനുമായ സി.എം. വർഗീസിന്റെയും മുത്തശ്ശി ജാസ്മിൻ വർഗീസിന്റെയും ഒപ്പമാണ് താമസം. മുത്തശ്ശി ജാസ്മിനാണ് മാർഗദർശി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group