സൈക്കിളിൽ ലോകം ചുറ്റൽ: റോബി ഡേഞ്ചർ എടപ്പാളിലെത്തി
Share
എടപ്പാൾ : ന്യൂസിലൻഡിൽ നിന്ന് സൈക്കിളിൽ ലോകംചുറ്റാനിറങ്ങിയ റോബി ഡേഞ്ചർ എടപ്പാളിലെത്തി.
ഏതാനും മാസം മുൻപാണ് ഇദ്ദേഹം ലോകം കാണാൻ സൈക്കിളിൽ യാത്രയാരംഭിച്ചത്. ഇതിനകം നിരവധി രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. സൈക്കിളിൽ ലോകംചുറ്റുന്ന ഇദ്ദേഹം ഇതുവഴി പോകുന്നതറിഞ്ഞ് എടപ്പാളിലെ സൈക്കിൾ റൈഡർമാരായ അരുൺ വിഷ്ണു, മാങ്ങാട്ടൂർ സ്വദേശികളായ ഷെഫീഖ്, ഷാഹിർ, സുൽഫി എന്നിവർ സ്വീകരിച്ചു.
ഒരു ദിവസം എടപ്പാളിലെ ടൂറിസ്റ്റ് ഹോമിൽ തങ്ങിയശേഷമാണ് ഇദ്ദേഹം ഞായറാഴ്ച രാവിലെ യാത്ര തുടർന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group