പയ്യോളി : ലണ്ടനിൽനിന്നെത്തിയ വനിതകളായ ബ്രെറ്റിനെയും ഫാനിറഷിനെയും ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിനെ തൊട്ടുരുമ്മി ഒഴുകുന്ന കുറ്റ്യാടിപ്പുഴയുടെ സൗന്ദര്യം നുകരുന്നതിനിടയിൽ കണ്ടുമുട്ടി. ഇരുവരുടെയും കൈയിൽ വലിയ നീളമുള്ള കടലാസുപൊതി. അന്വേഷിച്ചപ്പോൾ കടലാസ് കെട്ടഴിച്ച് ബ്രെറ്റ് പുൽപ്പായ നിവർത്തിപ്പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്തു. റൂമിലെത്തിയാൽ ഇതിലൊന്ന് ഉറങ്ങണമെന്ന് ചിരിയോടെ അവർ പറഞ്ഞു. 2500 രൂപയുടെ കിളിമംഗലം പുൽപ്പായയായിരുന്നു അത്. ഇന്ത്യയിൽ ആദ്യമായി വരുകയാണ് ഇരുവരും. കൂടെ മറ്റൊരു വനിതകൂടിയുണ്ട്. രാജ്യത്ത് ആദ്യം സർഗാലയയിലാണെത്തിയത്.
ചതുരശ്രയടിയിൽ അക്വേറിയം
കരവിരുതിന്റെ വിസ്മയത്തിനിടയിൽ അണ്ടർ വാട്ടർ ടണൽ അക്വേറിയവും. 800 ചതുരശ്ര അടിയിൽ ഒരുക്കിയ മത്സ്യങ്ങളുടെ വർണക്കാഴ്ച വേറിട്ട അനുഭവമാണ്. മുപ്പതുതരം മത്സ്യങ്ങളുണ്ട്. മുക്കാൽ ഇഞ്ച് വലുപ്പംമുതൽ മൂന്നര അടിവരെയുള്ളവ. 30 രൂപമുതൽ 80,000 രൂപവരെ വിലയുള്ളതാണ് ഇവ.
സർഗാലയയിൽ ഇന്ന്- താജുദ്ദീൻ വടകരയുടെ ഇശൽനിശ 7.30
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group