ഇന്ത്യയെ കണ്ട് ജോസഫൈൻ; കാറിൽ ഒറ്റയ്ക്ക്70 ദിവസം; 22 സംസ്ഥാനം, 14277 കിലോമീറ്റർ

ഇന്ത്യയെ കണ്ട് ജോസഫൈൻ; കാറിൽ ഒറ്റയ്ക്ക്70 ദിവസം; 22 സംസ്ഥാനം, 14277 കിലോമീറ്റർ
ഇന്ത്യയെ കണ്ട് ജോസഫൈൻ; കാറിൽ ഒറ്റയ്ക്ക്70 ദിവസം; 22 സംസ്ഥാനം, 14277 കിലോമീറ്റർ
Share  
2025 Jan 03, 10:03 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

തൃശ്ശൂർ: തൃശ്ശൂരിൽനിന്ന് ജോസഫൈൻ ഒറ്റയ്ക്ക് കാറോടിച്ചെത്തിയത് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡായ ഉംലിംഗ് ലായിലേക്ക്. 19,024 അടി ഉയരെയുള്ള ഉംലിംഗ് ലായിൽനിന്ന് തിരിച്ച് നാട്ടിലെത്തിയപ്പോൾ യാത്ര 70 ദിവസം പിന്നിട്ടിരുന്നു. 19 സംസ്ഥാനവും മൂന്ന് കേന്ദ്രഭരണ പ്രദേശവും കണ്ട് മടങ്ങിയെത്തിയപ്പോൾ 14,277 കിലോമീറ്ററായി.


ഒക്ടോബർ രണ്ടിന് തൃശ്ശൂരിൽനിന്ന് പുറപ്പെട്ടു. ചേറൂരിെല ഇസ്‌കോൺ പാരഡൈസ് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന കവലക്കാട്ട് വീട്ടിൽ ജോസഫൈൻ ജോസ്‌ സൈക്കോളജിയിലാണ് ഗവേഷണം പൂർത്തിയാക്കിയത്. ഒരു വർഷം തൃശ്ശൂരിലെ കലാലയ അധ്യാപികയായിരുന്നു. അതിനുശേഷം 19 വർഷം ഷെയർ മാർക്കറ്റിങ് കമ്പനിയുടെ കസ്റ്റമർ സർവീസിന്റെ നാഷണൽ ഹെഡ് ആയി മുംൈബയിലായിരുന്നു. അമ്മ ബ്ലൂമിക്ക് അസുഖം ബാധിച്ചതോടെ ജോലി വിട്ട് നാട്ടിലെത്തി. പിന്നീടായിരുന്നു ദൂരയാത്രകളുടെ കാലം. ബൈക്കിലും കാറിലുമെല്ലാം ലഡാക്കിൽ മുൻപ് പോയ പരിചയമാണ് 46-കാരിയായ ജോസഫൈന് ഇത്തവണത്തെ യാത്രയ്ക്ക് പ്രേരണയായത്.


പുതിയ കാറിന്റെ സർവീസെല്ലാം യാത്രയിടങ്ങളിൽ നടത്തി. അമൃതസറിലേക്കുള്ള യാത്രയിൽ ഒരു ദിവസം 750 കിലോമീറ്റർ കാറോടിച്ചു. ഒഡിഷയിലെ ചിൽക്കയിലെത്തിയപ്പോൾ ബൈക്കിൽ സംഘം ചേർന്നെത്തിയവർ ആക്രമിക്കാൻ ശ്രമിച്ചു. കുരുമുളക് സ്‌പ്രേയും കുറുവടിയും ഉപയോഗിച്ചാണ് രക്ഷപ്പെട്ടത്.


രാവിലെ അഞ്ചിന് തുടങ്ങി വൈകീട്ട് അഞ്ചിന് അവസാനിപ്പിക്കുന്ന രീതിയിലായിരുന്നു ഡ്രൈവിങ്.



samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25