'കനവ് റസിഡൻസ് അസോസിയേഷൻ 'വാർഷിക ആഘോഷം
വടകര :പുത്തൂരിലെ പാർപ്പിട കൂട്ടായ്മയായ 'കനവ് റസിഡൻസ് അസോസിയേഷൻ 'വാർഷിക ആഘോഷം കുടുംബാംഗങ്ങളുടെ വിപുലമായ കൂട്ടായ്മയിൽ കായിക കലാമത്സരങ്ങളോടെ ആഘോഷപൂർവ്വം ആചരിച്ചു
വാർഷികാഘോഷ പരിപാടി നഗരസഭാ ചെയർപേഴ്സൺ കെ ബിന്ദു ഉദ്ഘാടനം ചെയ്തു .
'കടത്തനാടിൻറെ കാണാപ്പുറങ്ങൾ ' എന്ന ചരിത്ര പുസ്തകത്തിൻറെ രചയിതാവും സംസ്ഥാന ഭാഷാ കലാസാഹിത്യ സംഘത്തിൻറെ 'ചരിത്രാന്വേഷികൾ ' പുരസ്കാരജേതാവും കവിയും നാടകകൃത്തുമായ ഇടയത്ത് ശശീന്ദ്രനെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിക്കുകയുണ്ടായി .
അസോസിയേഷൻ പ്രസിഡൻറ് എം അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു ഇടയത്ത് ശശീന്ദ്രൻ .വി ടി സദാനന്ദൻ .എം രാജൻ ,രാജീവൻ പറമ്പത്ത് ,രവീന്ദ്രൻ . ലതാ ബാലൻ എന്നിവർ സംസാരിച്ചു .
സെക്രട്ടറി അഡ്വ .ലതികശ്രീനിവാസ് സ്വാഗതവും ട്രഷറർ വി ഷാജി ചടങ്ങിൽ നന്ദിയും പറഞ്ഞു .തുടർന്ന് അസോസിയേഷൻ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group