മാവേലിക്കര : സ്വപ്‌നത്തിൽപ്പോലും കരുതാതിരുന്ന ദുബായ് യാത്രയ്ക്ക് അവർ പുതുവർഷപ്പുലരിയിൽ വിമാനംകയറി. മാവേലിക്കര ജ്യോതിസ് സ്പെഷ്യൽ സ്കൂളിലെ മാനസികവെല്ലുവിളിനേരിടുന്ന ഒൻപതു വിദ്യാർഥികളാണ് ബുധനാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിൽനിന്നു ദുബായിലേക്കു പോയത്. വർഷങ്ങൾ വീട്ടിലെ മുറിക്കുള്ളിൽക്കഴിഞ്ഞവർ ഉൾപ്പെടെ സംഘത്തിലുണ്ട്. നാലിനുനടക്കുന്ന ദുബായ് മാർത്തോമ സൺഡേ സ്കൂളിന്റെ സുവർണ ജൂബിലിയാഘോഷ സമാപനസമ്മേളനത്തിലെ വിശിഷ്ടാതിഥികളാണ് ഒൻപതംഗ സംഘം.
സംഘനൃത്തം, സിനിമാറ്റിക് നൃത്തം, പാട്ട്, മൃദംഗവാദനം തുടങ്ങി ഒരുമണിക്കൂർനീളുന്ന പരിപാടികളാണ് സംഘാംഗങ്ങൾ ദുബായ് മാർത്തോമ പാരിഷ് ഹാളിലെ വേദിയിൽ അവതരിപ്പിക്കുക. രണ്ടുമാസമായി സംഘാംഗങ്ങൾ ഇതിനായുളള പരിശീലനത്തിലാണ്. ജ്യോതിസ് സ്പെഷ്യൽ സ്കൂൾ ഡയറക്ടർ റവ. വിനോദ് ഈശോ, ഹെഡ്മിസ്ട്രസ് ജോമോൾ, സ്‌പെഷ്യൽ എജുക്കേറ്റർ ഷെറിൻ, സോഷ്യൽ വർക്കർ എബിൻ എന്നിവർ വിദ്യാർഥികളുടെ സംഘത്തെ അനുഗമിക്കുന്നുണ്ട്. വിദ്യാർഥികൾക്ക് ദുബായ് നഗരം ചുറ്റിനടന്നു കാണാനുള്ള സൗകര്യവും സംഘാടകർ ക്രമീകരിച്ചിട്ടുണ്ട്. ഏഴിന് നാട്ടിൽ മടങ്ങിയെത്തും. മാനസികബുദ്ധിമുട്ടു നേരിടുന്ന കുട്ടികൾ മുറിക്കുള്ളിൽ പൂട്ടിയിടപ്പെടേണ്ടവരല്ലെന്നും സമൂഹത്തിന്റെ മുഖ്യധാരയിൽ അവർക്കും സ്ഥാനമുണ്ടെന്ന സന്ദേശമാണ് യാത്രയിലൂടെ നൽകുന്നതെന്ന് ജ്യോതിസ് സ്കൂൾ ഡയറക്ടർ റവ. വിനോദ് ഈശോ പറഞ്ഞു.
മാർത്തോമ സഭ ചെങ്ങന്നൂർ-മാവേലിക്കര ഭദ്രാസനത്തിനുകീഴിൽ പ്രവർത്തിക്കുന്ന ജ്യോതിസ് സ്പെഷ്യൽ സ്‌കൂൾ ആൻഡ് തെറപ്പി സെന്റർ 30 വർഷംമുൻപ് ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്തയാണു സ്ഥാപിച്ചത്. 600-ലധികം വിദ്യാർഥികൾ ഇതിനകം ഇവിടെ പഠനം പൂർത്തീകരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group