സവാരിക്കുള്ള മോട്ടോർ കാറുകൾ പ്രത്യക്ഷപ്പെട്ടിട്ട് അപ്പോൾ ഏതാനും വർഷങ്ങളേ ആയിട്ടുണ്ടാവൂ. കുതിരവണ്ടി, വില്ലുവണ്ടി, ഭാരംവലിക്കുന്ന കാളവണ്ടി, കൂടുതൽ കുതിരകളെ പൂട്ടിയ ഫീറ്റൺ വണ്ടി തുടങ്ങിയവയായിരുന്നു അക്കാലത്തെ വാഹനങ്ങൾ. ശ്രീമൂലംതിരുനാൾ മഹാരാജാവ് ഏതാനും കാറുകൾ വിദേശത്തുനിന്നും ഇറക്കുമതിചെയ്തു. ജനം അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്.
1910-നും 1912-നും ഇടയ്ക്കാണ് തിരുവിതാംകൂറിൽ മോട്ടോർവാഹനങ്ങൾക്ക് രജിസ്ട്രേഷനും വ്യക്തികൾക്ക് ഡ്രൈവിങ് ലൈസൻസും നൽകിത്തുടങ്ങിയത്. ഇറക്കുമതിചെയ്ത കാറുകളിലൊന്നിൽ ആധുനിക മലയാളഭാഷയുടെ ശില്പിയും 'കേരള കാളിദാസൻ' എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്ന കേരളവർമ വലിയകോയിത്തമ്പുരാന് വൈക്കം ക്ഷേത്രദർശനം നടത്താൻ മോഹം തോന്നി. അദ്ദേഹത്തോടൊപ്പം 'കേരളപാണിനി' എന്നറിയപ്പെടുന്ന അനന്തരവൻ എ. ആർ.രാജരാജവർമയും ഉണ്ടായിരുന്നു. 1914 സെപ്റ്റംബറിലായിരുന്നു ആ യാത്ര. റോഡിലൂടെ പൊടിപറത്തി, പുകതുപ്പി കടന്നുപോയ ആ വാഹനത്തെ അതിശയത്തോടെ ജനം നോക്കിനിന്നു.
പഴമക്കാർ പറയുന്നുണ്ട്.
1919-ൽ വാഹനങ്ങളെ നിയന്ത്രിച്ചുകൊണ്ട് തിരുവിതാംകൂർ നിയമം കൊണ്ടുവന്നു. ഇതിനിടയിൽ ധാരാളംപേർ ബസുടമകളായി. പക്ഷേ, ലാഭേച്ഛ മാത്രം കണക്കാക്കി തോന്നുംപോലെയായിരുന്നു സ്വകാര്യവ്യക്തികൾ സർവീസ് നടത്തിയത്.
വാഹനഗതാഗതം ദേശീയാടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെകാലത്ത് ദിവാൻ സർ സി.പി. ട്രാൻസ്‌പോർട്ട് പുനഃസംഘടനാ കമ്മിറ്റി രൂപവത്കരിച്ചു. തുടർന്നാണ് ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ ട്രാൻസ്‌പോർട്ട് ബോർഡിന്റെ അസിസ്റ്റന്റ് ഓപ്പറേറ്റിങ് സൂപ്രണ്ട് ഇ.ജി. സാൾട്ടറെ വരുത്തി ട്രാൻസ്‌പോർട്ട് സൂപ്രണ്ടായി നിയമിച്ചത്.
അദ്ദേഹം രൂപകല്പന ചെയ്ത് മുപ്പത്തിമൂന്ന് ബസുകൾ 1938 ഫെബ്രുവരി 20-ന് നഗരത്തിലൂടെ സഞ്ചാരം നടത്തിയതോടെ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് വകുപ്പ് യാഥാർഥ്യമാകുകയും ഗതാഗതരംഗത്ത് പുതിയ നിയമങ്ങൾ വരുകയും ചെയ്തു. 1938-ൽ തിരുവിതാംകൂറിൽ രജിസ്റ്റർ ചെയ്ത മോട്ടർ വാഹനങ്ങളുടെ എണ്ണം 7,891-ഉം ടാക്സികളുടെ എണ്ണം 179-ഉം ഡ്രൈവിങ് ലൈസൻസുള്ളവരുടെ എണ്ണം 4268-ഉം ആയിരുന്നുവെന്ന് ഔദ്യോഗിക രേഖകളിൽ കാണുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group